കമലാസുരയ്യയുടെ ജീവിതത്തെ ആസ്പദമാക്കി കമൽ സംവിധാനം ചെയ്യുന്ന 'ആമി'യിൽ നിന്ന് പൃഥ്വിരാജ് പിന്‍മാറി. തിരക്കായതിനാല്‍ പിന്‍വാങ്ങുന്നുവെന്ന് പൃഥ്വിരാജ് സംവിധായകനെ അറിയിച്ചു. പൃഥ്വിക്ക് പകരം ടോവിനോ തോമസ് ആ വേഷം ചെയ്യുമെന്ന് സംവിധായകന്‍ കമല്‍ അറിയിച്ചു.
മഞ്ജു വാര്യര്‍ മാധവിക്കുട്ടിയായെത്തുന്ന ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട റോളിലേക്കായിരുന്നു പൃഥ്വിരാജിനെ പരിഗണിച്ചത്. എന്നാല്‍ ഏറ്റെടുത്ത നിരവധി ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനുള്ളതിനാല്‍ പിന്‍വാങ്ങുന്നുവെന്ന് പൃഥ്വിരാജ് കമലിനെ അറിയിക്കുകയായിരുന്നു.
മാധവിക്കുട്ടിയുടെ വ്യക്തിജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്ന ആമിയില്‍ മുരളി ഗോപിയാണ് മാധവ ദാസിന്റെ വേഷത്തിലെത്തുന്നത്. സഹീര്‍ അലിയായി അനൂപ് മേനോനും ചിത്രത്തിലുണ്ട്. അവസാന വട്ട ചിത്രീകരണത്തിലെത്തിയ ആമി ഡിസംബറില്‍ തിയേറ്ററിലെത്തുമെന്നാണ് സൂചന.
പ്രമുഖ കവി ഗുൽസാർ ഗാനരചനയുമായി എത്തുന്ന പ്രത്യേകതയും സിനിമക്കുണ്ട്. ഗുൽസാർ രചിച്ച രണ്ട് ഉറുദു ഗാനങ്ങളും റഫീഖ് അഹമ്മദ് എഴുതിയ രണ്ട് ഗാനങ്ങളുമുൾപ്പെടെ നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. എം. ജയചന്ദ്രനും തൗഫീഖ് ഖുറേഷിയുമാണ് സംഗീതസംവിധാനം. മധു നീലകണ്ഠനാണ് കാമറ.
കമലസുരയ്യയായി ബോളിവുഡ് താരം വിദ്യാബാലനെയാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും അവർ പിന്മാറിയത് വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.