ഒരു വർഷത്തിന്​ ശേഷം  സുപ്രധാന പ്രഖ്യാപനം നടത്തി പൃഥ്വിരാജ്​

പൃഥ്വിരാജും ഭാര്യ സുപ്രിയയും ചേർന്ന്​ പുതിയ സിനിമ നിർമാണ കമ്പനി ആരംഭിച്ചു. പൃഥ്വിരാജ്​ പ്രൊഡക്ഷൻസ്​ എന്നാണ്​ പുതിയ സംരംഭത്തി​​െൻറ പേര്​. മുമ്പ്​ ആഗസ്​റ്റ്​ സിനിമാസിൽ പൃഥ്വിരാജിന്​ ഒാഹരി പങ്കാളിത്തമുണ്ടായിരുന്നു. ഇതിൽ നിന്ന്​ പിൻമാറി ഒരു വർഷം പിന്നീടു​േമ്പാഴാണ്​ സ്വന്തം നിർമാണ കമ്പനിയുമായി പൃഥ്വിരാജ്​ രംഗത്തെത്തുന്നത്​.

"കഴിഞ്ഞ ഒരു വർഷമായി ഞാനും സുപ്രിയയും സ്വപ്​നസാക്ഷാൽക്കാരത്തിനുള്ള പ്രയത്​നത്തിലായിരുന്നു. ഇപ്പോൾ അത്​ പങ്കുവെക്കാനുളള സമയമായി. ഞങ്ങൾ പുതിയൊരു സിനിമ കമ്പനി ആരംഭിക്കുകയാണ്"​- പൃഥ്വിരാജ്​ ഫേസ്​ബുക്കിൽ കുറിച്ചു.

എന്തുകൊണ്ട്​ ഇൗ സംരംഭം ഉടലെടുക്കാൻ ഒരു വർഷം വേണ്ടി വന്നു. എന്തുകൊണ്ട്​ പുതിയ സംരംഭം മലയാള സിനിമക്ക്​  ചുവടുവെപ്പ്​ ആണെന്ന്​ ഞങ്ങൾ ​ വിശ്വസിക്കുന്നു? മലയാള സിനിമയയെ കുറിച്ച്​ താൻ കണ്ട സ്വപ്​നങ്ങളിലേക്ക്​ ഇതിലുടെ എങ്ങനെ ഒരു പടി കൂടി അടുക്കുന്നു?. ഇൗ ചോദ്യങ്ങൾക്കുള്ള ഉത്തരം തുടർന്ന്​ ഉണ്ടാകുന്ന പ്രഖ്യാപനങ്ങളിലുടെ നിങ്ങൾക്ക്​ ലഭിക്കുമെന്നാണ്​ പ്രതീക്ഷയെന്നും പൃഥ്വി ഫേസ്​ബുക്ക്​ പോസ്​റ്റിലുടെ പറഞ്ഞു. സിനിമയിലേക്ക്​ വന്നപ്പോൾ പിന്തുണച്ച ഷാജി നടേശനും സ​ന്തോഷ്​ ശിവനും മുഴുവൻ പ്രേഷകർക്കും നന്ദിയറിച്ചാണ്​ പൃഥ്വിരാജ്​ ഫേസ്​ബുക്ക്​ പോസ്​റ്റ്​ അവസാനിപ്പിക്കുന്നത്​.

Full View
Tags:    
News Summary - Prithviraj Sukumaran FB post on new cinema compony-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.