കൊച്ചി: സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട കരാർ ലംഘിച്ചെന്ന പരാതിയിൽ നടൻ ഷെയ്ൻ നിഗമിന് നിർമാതാക്കളുടെ സംഘടനയുടെ വിലക്ക്. പുതിയ ചിത്രങ്ങളുമായി ഷെയ്നിനെ സഹക രിപ്പിക്കേണ്ടെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷെൻറ അടിയന്തര യോഗം തീരുമാനിച്ചു. ഇക്കാര്യം അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യെ അറിയിച്ചിട്ടുണ്ട്.
നവാഗതനായ ശരത് മേനോൻ സംവിധാനം ചെയ്യുന്ന ‘വെയിലി’െൻറ നിർമാതാവ് ജോബി ജോർജ് തനിക്കെതിരെ വധഭീഷണി മുഴക്കിയെന്ന ആരോപണവുമായി ഷെയ്ൻ നിഗം രംഗത്തെത്തിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. ആരോപണം നിഷേധിച്ച ജോബി, പ്രതിഫലത്തിെൻറ നല്ലൊരു ഭാഗം കൈപ്പറ്റിയശേഷം സിനിമയിൽ അഭിനയിക്കാതെ ഷെയ്ൻ വഞ്ചിക്കുകയായിരുന്നുവെന്ന് ആരോപിച്ചു. തുടർന്ന്, പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ‘അമ്മ’യും മുൻകൈയെടുത്ത് ഇരുവരുമായി ചർച്ച നടത്തി.
ഷെയ്ൻ അഭിനയിച്ചുകൊണ്ടിരുന്ന ‘കുർബാനി’ സിനിമ പൂർത്തിയാക്കിയശേഷം ‘വെയിലു’മായി സഹകരിക്കാനും പ്രതിഫലത്തിൽ ബാക്കിയുള്ള 16 ലക്ഷം കൂടി നൽകാനുമായിരുന്നു ധാരണ. എന്നാൽ, ഷെയ്ൻ സഹകരിക്കുന്നില്ലെന്ന് കാണിച്ച് ‘വെയിലി’െൻറ അണിയറ പ്രവർത്തകർ നൽകിയ പുതിയ പരാതിയിലാണ് നിർമാതാക്കളുടെ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.