കോഴിക്കോട്: മോഹൻലാൽ നായകനായ വൈശാഖ് ചിത്രം 'പുലിമുരുകൻ' 100 കോടി ക്ലബിൽ. ചിത്രം റിലീസ് ചെയ്ത് ഒരു മാസത്തിനകമാണ് ചരിത്ര നേട്ടം കൈവരിച്ചത്. 100 കോടി ക്ലബിലെത്തുന്ന ആദ്യ മലയാള ചിത്രമാണ് പുലിമുരുകൻ. കേരളത്തിലെ തീയറ്ററുകളിൽ നിന്ന് മാത്രം 65 കോടി നേടിയ ചിത്രത്തിന് യു.എ.ഇ, അമേരിക്ക, യൂറോപ് എന്നിവിടങ്ങളിൽ മികച്ച പ്രതികരണമാണ് നേടുന്നത്.
കൂടാതെ ഏറ്റവും വേഗത്തിൽ 50 കോടി രൂപ സ്വന്തമാക്കുന്ന ചിത്രമെന്ന ബഹുമതിയും പുലിമുരുകൻ നേടി. 25 ദിവസം കൊണ്ടാണ് 56.68 കോടി രൂപ കളക്ഷൻ നേടിയ ചിത്രം മോഹന്‍ലാലിന്‍റെ തന്നെ ഒപ്പത്തിന്‍റെ റെക്കോഡാണ് അന്ന് തകര്‍ത്തത്.
പുലിമുരുകന്‍റെ വിജയത്തിൽ ആരാധകർക്ക് നന്ദി അറിയിച്ച നടൻ മോഹൻലാൽ, പ്രേക്ഷകർക്ക് ചിത്രം ഇഷ്ടപ്പെട്ടതിൽ സന്തോഷമുണ്ടെന്നും പറഞ്ഞു.
റെക്കോഡ് നേട്ടം കൈവരിച്ചതിൽ സന്തോഷമുണ്ടെന്ന് സംവിധായകൻ വൈശാഖും നിർമാതാവ് ടോമിച്ചൻ മുളകുപാടവും മാധ്യമങ്ങളോട് പറഞ്ഞു. ചിത്രത്തിന് ജനങ്ങൾ നൽകിയ അംഗീകാരമാണ് ഈ നേട്ടം. എല്ലാവരോടും നന്ദിയുണ്ടെന്നും ഇരുവരും പറഞ്ഞു.
മുമ്പ് മലയാള സംവിധായകൻ സിദ്ധീഖിന്‍റെ ബോളിവുഡ് ചിത്രം 'ബോഡി ഗാർഡ്' 100 കോടി ക്ലബിൽ എത്തിയിരുന്നു. സൽമാൻ ഖാനും കരീന കപൂറും ആയിരുന്നു ബോഡി ഗാർഡിലെ നായികയും നായകനും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.