തിരുവനന്തപുരം: മോഹന്‍ലാലിന്‍െറ പുതിയ ചിത്രമായ പുലിമുരുകന്‍െറ വ്യാജപതിപ്പ് ഇന്‍റര്‍നെറ്റില്‍. തമിഴിലുള്ള സിനിമാ സൈറ്റ് അടക്കം നാല് വെബ്സൈറ്റുകളിലാണ് ചിത്രം വെള്ളിയാഴ്ച രാത്രിമുതല്‍ പ്രചരിച്ചുതുടങ്ങിയത്. വെബ്സൈറ്റുകളില്‍ ചിത്രം എത്തിയതായ വിവരം വാട്ട്സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും വൈറലായതോടെ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ സൈബര്‍ഡോമിന് പരാതി നല്‍കി. ഇതോടെ നാലു സൈറ്റുകളില്‍ നിന്ന് ചിത്രം നീക്കി.
ശ്രീലങ്ക, ദുബൈ എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത സൈറ്റുകളിലാണ് ചിത്രം അപ്ലോഡ് ചെയ്തിട്ടുള്ളത്. സിനിമ സൈറ്റുകളില്‍നിന്ന് നീക്കിയിട്ടുണ്ടെങ്കിലും കൂടുതല്‍പേര്‍ ഇതിനോടകം ചിത്രം ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞതിനാല്‍ മറ്റ് വെബ്സൈറ്റുകളിലേക്കും ചിത്രത്തിന്‍െറ ഡൗണ്‍ലോഡ് ലിങ്ക് പോയിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ചിത്രത്തിന്‍െറ നിര്‍മാതാവ് ടോമിച്ചന്‍ മുളക്പാടം സൈബര്‍സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.