കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതുമായി ബന്ധപ്പെട്ട് ദിലീപിനെയും നാദിർഷായെയും ബ്ലാക്മെയിൽ ചെയ്യാൻ ശ്രമിെച്ചന്ന പരാതിയിൽ പൾസർ സുനിയുടെ സഹതടവുകാരനായ വിഷ്ണുവിനെ പെരുമ്പാവൂർ സി.ഐ ബൈജു പൗലോസിെൻറ നേതൃത്വത്തിൽ ചോദ്യം ചെയ്തു. മറ്റൊരു സഹതടവുകാരൻ ജിൻസനെ ഉടൻ ചോദ്യം ചെയ്യും.
ദിലീപിനെ ബ്ലാക്മെയിൽ ചെയ്ത് ഒന്നരക്കോടി തട്ടിയെടുക്കാൻ പൾസർ സുനിക്കൊപ്പം ജയിലിൽ കഴിയുമ്പോൾ വിഷ്ണുവും ജിൻസനും ചേർന്ന്് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി ദിലീപിന് പൾസർ സുനിയുടെ പേരിൽ കത്തയക്കുകയും ജയിലിൽനിന്ന് പൾസർ സുനി ദിലീപിെൻറ ൈഡ്രവറെ വിളിക്കുകയും ചെയ്തെന്നാണ് പൊലീസ് കണ്ടെത്തിയത്.
കൊച്ചിയിൽ മാത്രം 86 മാല മോഷണക്കേസിലെ പ്രതിയാണ് വിഷ്ണു. കഴിഞ്ഞവർഷമാണ് പൊലീസ് ഇയാളെ പിടികൂടിയത്. 100 പവനോളം സ്വർണം വിവിധ ജ്വല്ലറികളിൽനിന്നായി കണ്ടെടുക്കുകയും ചെയ്തിരുന്നു. പൾസർ ബൈക്കിലെത്തി മാല പൊട്ടിക്കുകയായിരുന്നു ഇയാളുടെ രീതി. കഴിഞ്ഞ മാർച്ചിലാണ് ഇയാൾ ജയിലിൽനിന്ന് പുറത്തിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.