അഗർബത്തിയല്ല; ഇത്തവണ വെള്ളവുമായാണ് ജോയി എത്തുന്നത്

ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ എന്നിവർ ഒന്നിച്ച ഹിറ്റ് ചിത്രമായ പുണ്യാളന്‍ അഗര്‍ബത്തീസിന്‍റെ രണ്ടാം ഭാഗമായ പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ടീസർ പുറത്തിറങ്ങി. ഒന്നാം ഭാരത്തിൽ ആനപ്പിണ്ടത്തിൽ നിന്ന് അഗർബത്തിയുണ്ടാക്കാൻ നടന്ന ജോയി ഇപ്രാവശ്യം പുതിയ ഉത്പന്നവുമായാണ് വരുന്നത്. മറ്റാന്നുമല്ല പുണ്യാളൻ വെള്ളവുമായാണ് ജോയ് മാർക്കറ്റിലേക്കെത്തുന്നത്. അജു വർഗീസ് ശ്രീജിത്ത് രവി എന്നിവരോടൊപ്പം ധർമജനും ഇപ്രാവശ്യം ജോയിയോടൊപ്പമുണ്ട്.  

ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്‍റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജയസൂര്യയുടെയും രഞ്ജിത്തിന്‍റെയും വിതരണക്കമ്പനിയായ പുണ്യാളൻ സിനിമാസാണ് ചിത്രം വിതരണത്തിനെത്തിക്കുക. 

2013ലാണ് പുണ്യാളൻ അഗർബത്തീസ് പുറത്തിറങ്ങിയത്. നൈല ഉഷയായിരുന്നു നായിക

Full View
Tags:    
News Summary - Punyalan Private Limited Product Launch-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.