കോഴിക്കോട്: രഞ്ജിത് സംവിധാനം ചെയ്യുന്ന മമ്മുട്ടി ചിത്രം പുത്തൻ പണത്തിെൻറ ട്രെയിലറെത്തി. മമ്മുട്ടി നിത്യാനന്ദ ഷേണായി എന്ന കാസർകോഡുകാരനായി അഭിനയിക്കുന്ന ചിത്രമാണ് പുത്തൻപണം. കാസർകോഡ് നിന്ന് കൊച്ചിയിലെത്തിയ ഷേണായിയെ ആണ് ട്രെയിലറിൽ കാണാൻ കഴിയുക. നോട്ട് നിരോധനമടക്കമുള്ള സമകാലിക വിഷയങ്ങളും സിനിമയിൽ പരാമർശിക്കുന്നുണ്ടെന്ന സൂചനയും ട്രെയിലർ നൽകുന്നു.
സിനിമയുടെ ടീസറിലെ മമ്മുട്ടിയുടെ കാസർകോഡ് ഭാഷ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ടീസറിന് സമാനമായി മമ്മുട്ടിയുടെ ഭാഷ ട്രെയിലറിലും തരംഗമാവുകയാണ്. മാസ്റ്റർ സുരജ്, മാമുക്കോയ, സിദ്ധീഖ്, സായ് കുമാർ, രഞ്ജി പണിക്കർ, ഹരീഷ് കണാരൻ, അബു സലീം, ഇനിയ, ഷീലു എബ്രഹാം അടക്കമുള്ളവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാരി, കാഷ്മോര അടക്കമുള്ള സിനിമകൾ ചിത്രീകരിച്ച ഒാം പ്രകാശാണ് കാമറ കൈകാര്യം ചെയ്യുന്നത്. സംഗീതം, പശ്ചാത്തല സംഗീതം -ഷഹബാസ് അമൻ.
സംവിധായകൻ രഞ്ജിത്, എബ്രഹാം മാത്യു, അരുൺ നാരായണൻ എന്നിവരുടെ സംയുക്ത സംരംഭമായ ത്രി കളേഴ്‌സ് ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് രംഗത്തെയും കള്ളനോട്ടുകളുടെയും കഥ പറഞ്ഞ ഇന്ത്യന്‍ റുപ്പി പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് പുതിയ ചിത്രവുമായിരഞ്ജിത്ത് എത്തുന്നത്. കടല്‍ കടന്നൊരു മാത്തുക്കുട്ടിക്കു ശേഷം മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ഒരുക്കുന്ന ചിത്രമാണിത്. ചിത്രം വിഷുവിന് തീയറ്ററുകളിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.