ആലപ്പുഴ: കോവിഡ് 19 പ്രതിരോധ ഭാഗമായി വീടിെൻറ നാലുചുവരുകൾക്കുള്ളിൽ ക്വാറൻറീനി ൽ കഴിയേണ്ടിവന്ന യുവാവ് ആത്മവിശ്വാസത്തോടെ പുറത്തിറങ്ങുന്ന ഏഴര മിനിറ്റ് മാത്ര ം ദൈർഘ്യമുള്ള ചിത്രം ശ്രേദ്ധയമാകുന്നു. പരസ്യചിത്ര സംവിധായകനായ ആലപ്പുഴ സ്വദേശി ജ ിതിൻ ജോൺ പൂക്കായി തെൻറ മൂന്ന് ചെറുകഥകൾ സമന്വയിപ്പിച്ചാണ് ‘ക്വാറൻറീൻ ഡയറീസ് ’ എന്ന ചിത്രം ഒരുക്കിയത്. വിദേശത്തുനിന്ന് തിരിച്ചുവന്ന് വീട്ടിൽനിന്ന് പുറത്തിറങ്ങാൻ കഴിയാത്ത യുവാവിനെ അവതരിപ്പിച്ച ബന്ധുവായ ജോസി സിജോ മാത്രമേ ചിത്രത്തിൽ അഭിനേതാവായിട്ടുള്ളൂ.
പുറംലോകവുമായി ബന്ധമില്ലാതെ അടച്ചിടപ്പെട്ട് അയാൾ ആകെ ബന്ധപ്പെടുന്നത് അമ്മയുമായി ഉറക്കെ സംസാരിച്ചാണ്. ഒരു രംഗത്തിൽ പോലും അമ്മ കടന്ന് വരുന്നില്ല. പകരം വാത്സല്യത്തോടെയുള്ള ശബ്ദം പശ്ചാത്തലത്തിലുണ്ട്. റിലീസ് ചെയ്യാനിരിക്കുന്ന കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് എന്ന ചിത്രത്തിെൻറ സംവിധായകനായ ജിയോ ബേബിയുടെ ഭാര്യ ബീന എൻ. ജിയോയാണ് അമ്മയുടെ ശബ്ദം നൽകിയിരിക്കുന്നത്.
താൻ വീട്ടിൽ വരുേമ്പാൾ കേട്ട കോഴിയുടെ ശബ്ദം ഓർത്തെടുത്ത് അതിനെ കറിവെച്ചോയെന്നാണ് യുവാവ് ആദ്യം ചോദിക്കുന്നത്. എന്നാൽ, കോഴി അടയിരിക്കുന്ന കാര്യം അറിയിച്ച അമ്മയോട് പിന്നീട് കുഞ്ഞുങ്ങൾ വിരിഞ്ഞുവോയെന്ന് ആകാംക്ഷയോടെ അയാൾ തിരക്കുന്നുണ്ട്. കുഞ്ഞുങ്ങൾ വിരിഞ്ഞുവെന്ന് അറിയിച്ച അമ്മയോട് ആവേശത്തോടെ അവറ്റകളുടെ നിറം ചോദിക്കുന്ന യുവാവ് േഗറ്റിെൻറ ചാവിയുമായി പുറം ലോകത്തേക്ക് ഇറങ്ങുന്നത് കോഴിക്കുഞ്ഞുങ്ങളിൽനിന്ന് ലഭിച്ച സ്നേഹവും അത് സമ്മാനിക്കുന്ന പ്രതീക്ഷയും മനസ്സിലേന്തിയാണ്. പുറം ലോകം കാണാനാകാതെ കഴിയുന്ന അയാളുടെ ജനൽകാഴ്ചകളിൽ ആകെയുള്ളത് കൂട്ടിലെ വളർത്തുനായും ഭക്ഷണം ആർത്തിയോടെ തിന്നുന്ന തെരുവുനായും മാത്രം. എറിൻ, സ്പൈക്കി എന്നീ നായ്ക്കളാണ് രംഗത്ത് വരുന്നതെന്ന് ടൈറ്റിലിൽ തെളിയുന്നു.
ഒരൊറ്റ ദിവസംകൊണ്ട് ആലപ്പുഴയിലെ വീട്ടിൽ മൊബൈൽ ഫോണിൽ ചിത്രീകരിച്ച ചിത്രത്തിലെ ഡബിങ്ങിനും മറ്റും മൊബൈൽ തന്നെയാണ് ഉപയോഗിച്ചത്.
കൃത്യം എഴു മിനിറ്റ് നാൽപത് സെക്കൻഡ് ദൈർഘ്യം വരുന്ന ചിത്രത്തിെൻറ കാമറയും എഡിറ്റിങ്ങും ഫ്രാൻസിസ് ലൂയിസ് ആണ്. സംഗീതം: മാത്യൂസ് പുളിക്കൻ. വിനയ് വിൻസെൻറ് പോസ്റ്റർ ഡിസൈൻ നിർവഹിച്ചു.
ഫീച്ചർ സിനിമയുടെ പണിപ്പുരയിലാണ് 32കാരനായ സംവിധായകൻ ജിതിൻ ജോൺ. ഭാര്യ അനിഷ്ക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.