ചെന്നൈ: രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചതിന് പിന്നാലെ പൊതു ചടങ്ങിൽ പങ്കെടുത്ത് സ്റ്റൈൽ മന്നൻ രജ്നികാന്ത്. ഡോ.എംജിആർ എജ്യുക്കേഷനൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ മുൻ മുഖ്യമന്ത്രി എം.ജി.ആറിന്‍റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിലാണ് രജനി പങ്കെടുക്കുന്നത്. ഇതിനു ശേഷം വിദ്യാർഥികൾക്കൊപ്പം ചോദ്യോത്തര വേളക്കും അദ്ദേഹം സമയം നൽകിയിട്ടുണ്ട്.
Rajinikanth leaves from his Poes Garden's residence in Chennai; will unveil statue of MG Ramachandran at the Dr MGR Educational and Research Institute shortly #TamilNadu pic.twitter.com/a8zkR2cJVN
— ANI (@ANI) March 5, 2018
നടന്‍ പ്രഭുവും അണ്ണാഡി.എം.കെയിൽ നിന്നുള്ള മുൻ ചെന്നൈ മേയറും ഉൾപ്പെടെ പ്രമുഖർ വേദിയിൽ രജനീകാന്തിനൊപ്പമുണ്ട്. റോഡ് ഷോയിൽ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം ചടങ്ങിനെത്തിയത്. രജനിയുടെ ചിത്രം ആലേഖനം ചെയ്ത കൊടികളുമായാണ് ആരാധകര്‍ റോഡ് ഷോ നടത്തിയത്.
Rajinikanth at Dr MGR Educational and Research Institute in Chennai. #TamilNadu pic.twitter.com/05afBSHv59
— ANI (@ANI) March 5, 2018
ഡിസംബർ 31നു രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച രജനീകാന്ത് തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റുകളിലും തന്‍റെ പാർട്ടി മത്സരിക്കുമെന്ന് അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.