മോഹൻലാലിനെ നായകനാക്കി ജീത്തുജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന ചിത്രം കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ചിരിക്കുകയാണ്. എന്നാൽ അതിനിടെ ജീത്തു പുതിയ ചിത്രത്തിന്‍റെ പണിപ്പുരയിലാണെന്ന വാർത്ത കൂടി പുറത്തുവന്നതോടെ റാം പ്രൊജക്ട് ഉപേക്ഷിച്ചുവെന്ന തരത്തിൽ പ്രചരണവുമുണ്ടായി. ഇതേതുടർന്ന് ജീത്തു തന്നെ പ്രതികരണവുമായി രംഗത്തെത്തി.
കോവിഡ് വ്യാപനത്തെ തുടർന്നാണ് റാമിന്‍റെ ചിത്രീകരണം നിർത്തിവെച്ചത്. യു.കെയിലും ഉസ്‌ബകിസ്ഥാനും പൂർവസ്ഥിതിയിലായാൽ ചിത്രീകരണം വീണ്ടും തുടങ്ങും. കേരളം കോവിഡ് വ്യാപനത്തിനെതിരെ മികച്ച രീതിയിൽ പ്രതിരോധമൊരുക്കി. അതിനാൽ തന്നെ കേരളത്തിൽ സിനിമാ ചിത്രീകരണങ്ങൾ പെട്ടെന്ന് തുടങ്ങുമെന്നാണ് കരുതുന്നത്. അതിനാൽ ഒരു പ്രൊജക്ട് കൂടി ആ ഇടവേളയിൽ കേരളത്തിൽ വെച്ച് ചെയ്യണമെന്നാണ് കരുതുന്നത്. അതിനർഥം റാം ഉപേക്ഷിച്ചു എന്നല്ല
-ജീത്തു ജോസഫ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.