കൊച്ചി: അനിശ്ചിതത്വങ്ങൾ അവസാനിപ്പിച്ച് ദിലീപ് ചിത്രം രാമലീലയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഇൗ മാസം 28ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ജൂലൈയിൽ ചിത്രം റിലീസ് ചെയ്യാനായിരുന്നു പദ്ധതിയെങ്കിലും നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലാതോടെ റിലീസ് മാറ്റുകയായിരുന്നു.
ദിലീപ് അറസ്റ്റിലാവുന്ന സമയത്ത് സിനിമയുടെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികളാണ് നടന്നുകൊണ്ടിരുന്നത്. താരം അറസ്റ്റിലായതോടെ ചിത്രത്തിെൻറ റിലീസ് ജൂലൈ 21ലേക്ക് മാറ്റിയെന്നായിരുന്നു ആദ്യം പ്രചരിച്ച വാർത്തകൾ. എന്നാൽ ഇതുണ്ടായില്ല. പിന്നീട് ഒാണം റിലീസായി ചിത്രം എത്തുമെന്നായിരുന്നു വാർത്തകൾ.
എന്നാൽ നിർമാതാവ് തന്നെ ഇത്തരം വാർത്തകൾ നിഷേധിച്ച് രംഗത്തെത്തിയതോടെ ദിലീപിന് ജാമ്യം ലഭിച്ചിെട്ട ചിത്രത്തിെൻറ റിലീസ് ഉണ്ടാവുയെന്ന് റിപ്പോർട്ടുകൾ വന്നു. ഇൗ റിപ്പോർട്ടുകൾക്കിടെയാണ് രാമലീല ഇൗ മാസം 28ന് തിയേറ്ററുകളിലെത്തുമെന്ന് അണിയറ പ്രവർത്തകർ ഒൗദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
പുലിമുരുകന് ശേഷം ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ചിത്രമാണ് രാമലീല. സച്ചിയുടെ തിരക്കഥയിൽ നവാഗതനായ അരുൺ ഗോപിയാണ് സംവിധാനം. പ്രയാഗ മാർട്ടിനാണ് നായിക. ഷാജികുമാർ ഛായാഗ്രഹണവും ഗോപി സുന്ദർ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.