കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപ് നായകനായി അഭിനയിച്ച ‘രാമലീല’ സിനിമ റിലീസ് ചെയ്യാൻ പൊലീസ് സംരക്ഷണം തേടി ഹൈകോടതിയിൽ നിർമാതാവിെൻറ ഹരജി. ദിലീപ് അറസ്റ്റിലായതോടെ ചിത്രം പ്രദർശിപ്പിച്ചാൽ തിയറ്ററുകൾക്കുനേരെ ആക്രമണമുണ്ടാകുമെന്ന ആശങ്കയിലാണ് തിയറ്റർ ഉടമകളെന്നും ഇൗ സാഹചര്യത്തിൽ പൊലീസ് സംരക്ഷണം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നിർമാതാവ് ടോമിച്ചൻ മുളകുപാടമാണ് കോടതിയെ സമീപിച്ചത്.
ഷൂട്ടിങ് പൂർത്തിയാക്കി ജൂൈല 21ന് ചിത്രം റിലീസ് ചെയ്യാനിരുന്നതാണെന്ന് ഹരജിയിൽ പറയുന്നു. ജൂൈല 10ന് ദിലീപ് അറസ്റ്റിലായതോടെ റിലീസിങ് മുടങ്ങി. 15 കോടി രൂപ ചെലവിൽ നിർമിച്ച സിനിമയുടെ പ്രചാരണത്തിന് ഒരു കോടിയോളം മുടക്കി. ദിലീപ് അറസ്റ്റിലായി രണ്ടുമാസം കഴിഞ്ഞിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതിയൊന്നുമുണ്ടായിട്ടില്ല. കേസ് അവസാനിക്കുന്നതുവരെ സിനിമ റിലീസ് ചെയ്യാതിരിക്കുന്നത് വൻ നഷ്ടമുണ്ടാക്കും.
ദിലീപിെൻറ അറസ്റ്റോടെ സിനിമ മേഖല സ്തംഭനാവസ്ഥയിലാണ്. ദിലീപുകൂടി സഹകരിക്കുന്ന ചിത്രങ്ങൾക്കുവേണ്ടി കോടികൾ മുടക്കിയ നിർമാതാക്കളുടെ നിലയും പരിതാപകരമാണ്. നടൻ ശ്രീനിവാസൻ അഭിപ്രായം പറഞ്ഞതിെൻറ പേരിൽ അദ്ദേഹത്തിെൻറ വീടിനുനേരെ കരിഒായിൽ പ്രയോഗമുണ്ടായി. ഇൗ സാഹചര്യംകൂടി കണക്കിലെടുത്താണ് ചിത്രം റിലീസ് ചെയ്യാൻ പൊലീസ് സംരക്ഷണം തേടുന്നത്. സംരക്ഷണം ആവശ്യപ്പെട്ട് സർക്കാറിനും പൊലീസിനും നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.