കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപ് നായകനായി അഭിനയിച്ച ‘രാമലീല’ സിനിമ റിലീസ് ചെയ്യാൻ പൊലീസ് സംരക്ഷണം ആവശ്യമെങ്കിൽ പിന്നീട് പരിഗണിക്കാമെന്ന് ഹൈകോടതി. ചിത്രം പ്രദർശനത്തിനെത്തിക്കാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിർമാതാവ് ടോമിച്ചൻ മുളകുപാടം നൽകിയ ഹരജി ഈ ഘട്ടത്തിൽ പരിഗണിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി കോടതി തീർപ്പാക്കി.
ദിലീപ് അറസ്റ്റിലായതോടെ ചിത്രം പ്രദർശിപ്പിച്ചാൽ ആക്രമണമുണ്ടാകുമെന്ന ആശങ്ക തിയറ്റർ ഉടമകൾക്ക് ഉള്ളതുകൊണ്ടാണ് പൊലീസ് സംരക്ഷണം തേടി കോടതിയെ സമീപിച്ചതെന്നായിരുന്നു ഹരജിക്കാരെൻറ വാദം. സംരക്ഷണം ആവശ്യപ്പെട്ട് സർക്കാറിനും പൊലീസിനും നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.