'സ്വന്തം ജീവിതം അടയാളപ്പെടുത്തിയ പെണ്ണ്'​; മഞ്​ജുവിനെ പിന്തുണച്ച റംസീനയുടെ പോസ്​റ്റ്​ വൈറൽ

​കോഴിക്കോട്​: ദിലീപ്​ -കാവ്യാ മാധവൻ വിവാഹ പശ്ചാത്തലത്തിൽ മഞ്​ജുവിനെ പിന്തുണക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്ന റംസീന നരിക്കുനിയുടെ ​ഫേസ്​ബുക്​ പോസ്​റ്റ്​ വൈറൽ.

സിനിമാ ലോകത്തെ കെട്ടലും പിരിയലും ആ​ഘോഷമാക്കുക എന്നത്​ മലയാളിക്ക്​ ബാധിച്ച മരുന്നില്ലാത്ത മാറാരോഗമാണെന്ന്​ പറയുന്ന പോസ്​റ്റിൽ  സിനിമാ ലോകത്തിനപ്പുറം സ്വന്തം ജീവിതം അടയാളപ്പെടുത്തിയ പെണ്ണെന്നാണ്​ മഞ്​ജുവിനെ റംസീന വിശേഷിപ്പിക്കുന്നത്​.

കണ്ണും മുഖവും  തിളക്കം കൂട്ടാൻ മറ്റുള്ളവർ കോടികൾ എറിയു​േമ്പാൾ കൂരകൾ കെട്ടിപ്പൊക്കി, ആതുരാലയങ്ങൾ പണിത്​ സിനിമ ലോകത്തിനപ്പുറം പച്ച മനുഷ്യർക്കൊപ്പം നീങ്ങിയ പെണ്ണാണ്​​ മഞ്​ജു.

ആളും ആരവവും ഒഴിഞ്ഞു.  കൂടെ നിൽക്കാൻ ഇനിയിവി​ടെ കുറേ ഹൃദയമുള്ള മനുഷ്യരുണ്ട്​, പ്രിയപ്പെട്ടവളേ ആ ചുവടുകൾ തളരാതിരിക്ക​െട്ട എന്ന്​ പറഞ്ഞാണ്​ റംസീന പോസ്​റ്റ്​ അവസാനിപ്പിക്കുന്നത്​.

Full View
Tags:    
News Summary - Ramseena Narikkuni facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.