കോഴിക്കോട്: രണ്ടാമൂഴം നോവൽ സിനിമയാക്കാൻ വൈകിയതിനാൽ തിരക്കഥ തിരിച്ചു നൽകണമെന്നാവശ്യപ്പെട്ട് സംവിധായകനെതിരെ എം.ടി. വാസുദേവൻ നായർ നൽകിയ കേസിൽ മധ്യസ്ഥനെ നിയമിക്കണമെന്ന ഹരജി കോടതി തള്ളി. മധ്യസ്ഥൻ മുഖേന കേസ് തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എതിർകക്ഷിയായ സംവിധായകൻ വി.എ. ശ്രീകുമാർ മേനോൻ നൽകിയ ഹരജിയാണ് ഒന്നാം അഡീഷനൽ മുൻസിഫ് കോടതി തള്ളിയത്.
സിനിമ നിർമിക്കാനുള്ള കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ കരാർ നിലനിൽക്കാത്തതിനാൽ മധ്യസ്ഥ ശ്രമത്തിെൻറ പ്രശ്നമുദിക്കുന്നില്ലെന്ന എം.ടിയുടെ വാദം ശരിെവച്ചാണ് നടപടി. കേസ് വീണ്ടും ഡിസംബർ ഏഴിന് പരിഗണിക്കും. വി.എ. ശ്രീകുമാർ മേനോൻ, അദ്ദേഹം മാനേജിങ് ഡയറക്ടറായ എർത്ത് ആൻഡ് എയർ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവർക്കെതിരെയാണ് എം.ടിയുടെ കേസ്.
ശ്രീകുമാർ മേനോൻ രണ്ടാമൂഴം തിരക്കഥ ഉപയോഗിക്കുന്നത് താൽക്കാലികമായി തടഞ്ഞ കോടതി ഉത്തരവ് നിലനിൽക്കുകയാണ്. 2014 ഡിസംബറിലുണ്ടാക്കിയ കരാർ പ്രകാരം രണ്ടാമൂഴത്തിെൻറ തിരക്കഥ കൈമാറിയിട്ടും നിശ്ചിത കാലത്തിനകം സിനിമയാക്കാതെ വൈകിപ്പിച്ചതിനാൽ കഥ തിരിച്ചുനൽകണമെന്നാണ് എം.ടിയുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.