കൊച്ചി: രണ്ടാമൂഴം നോവൽ സിനിമയാക്കുന്നത് സംബന്ധിച്ച് എം.ടി. വാസുദേവൻ നായർ നൽകി യ കേസിൽ മധ്യസ്ഥനെ നിയമിക്കേണ്ടതില്ലെന്ന മുനിസിഫ് കോടതി ഉത്തരവ് ശരിെവച്ച ജി ല്ല കോടതി ഉത്തരവിനെതിെര സംവിധായകൻ ൈഹകോടതിയിൽ. കോഴിക്കോട് മുനിസിഫ് കോട തിയുടെയും ജില്ല കോടതിയുടെയും ഉത്തരവ് സുപ്രീം കോടതി ഉത്തരവുകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി എർത്ത് ആൻഡ് എയർ ഫിലിംസ് ൈപ്രവറ്റ് ലിമിറ്റഡ് എം.ഡി വി.എം. ശ്രീകുമാർ മേനോനാണ് അപ്പീൽ നൽകിയിരിക്കുന്നത്. കരാർ കാലാവധി കഴിഞ്ഞിട്ടും ശ്രീകുമാർ മേനോൻ സിനിമ ചിത്രീകരണം തുടങ്ങാത്തതിനാൽ തിരക്കഥ തിരിച്ചു കിട്ടണമെന്നാവശ്യപ്പെട്ടായിരുന്നു എം.ടി കോഴിക്കോട് മുനിസിഫ് കോടതിയെ സമീപിച്ചത്.
എന്നാൽ, കേസ് മധ്യസ്ഥൻ പരിഗണിക്കണമെന്നായിരുന്നു സംവിധായകെൻറ ആവശ്യം. മധ്യസ്ഥെൻറ ആവശ്യമില്ലെന്നായിരുന്നു മുനിസിഫ് കോടതിയുടെ ഉത്തരവ്. ഇതിനെതിരായ അപ്പീൽ തള്ളിയ കോഴിക്കോട് ജില്ല കോടതി കീഴ്കോടതി ഉത്തരവ് ശരിെവക്കുകയായിരുന്നു. നാല് വർഷം മുമ്പാണ് രണ്ടാമൂഴത്തിെൻറ തിരക്കഥ എം.ടി. വാസുദേവൻ നായർ സിനിമയാക്കാൻ ശ്രീകുമാർ മേനോന് കൈമാറിയത്.
മൂന്നു വർഷത്തിനുള്ളിൽ ഷൂട്ടിങ് തുടങ്ങുമെന്നായിരുന്നു കരാർ. എന്നാൽ, ഇതു പാലിച്ചില്ല. ഒരു വർഷം കൂടി സമയം നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് തിരക്കഥ തിരിച്ചു വേണമെന്ന ആവശ്യവുമായി എം.ടി. വാസുദേവൻ നായർ കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.