കോഴിക്കോട്: ‘രണ്ടാമൂഴം’ ആര് സിനിമയാക്കണമെന്ന കാര്യം തെൻറ പിതാവ് തീരുമാനിക്കുമ െന്ന് എം.ടി. വാസുദേവൻ നായരുടെ മകൾ അശ്വതി നായർ. രണ്ടാമൂഴം പിതാവിെൻറ സ്വപ്നപദ്ധതിയാ ണെന്നും അത് ഏറ്റവും മനോഹരമായി യാഥാർഥ്യമാക്കുമെന്നും അശ്വതി ഫേസ്ബുക്കില്‍ കുറിച് ചു.
സിനിമയെ കുറിച്ച് അവകാശവാദങ്ങളുന്നയിക്കുന്നവർ കോടതിയലക്ഷ്യത്തെക്കുറിച്ച് ഓർക്കണം. ആർക്കും രണ്ടാമൂഴത്തിന് അവകാശം ഉന്നയിക്കാനാവില്ല. ശ്രീകുമാർ മേനോന് നൽകിയ തിരക്കഥ തിരികെ ലഭിക്കാനാണ് കോടതിയെ സമീപിച്ചത്. അത് ലഭിച്ചശേഷം ഭാവി പദ്ധതി ആലോചിക്കും-അവർ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിെൻറ പൂര്‍ണരൂപം: ‘‘പത്രമാധ്യമങ്ങളിലും ഇൻറർനെറ്റ് മാധ്യമങ്ങളിലും രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട് ധാരാളം പരാമർശങ്ങളും ചർച്ചകളും നടക്കുന്നതിനെ തുടർന്ന് ഫോണിലൂടെയും നേരിട്ടും നിരവധി പേർ ഞങ്ങളുടെ അഭിപ്രായം ആരായുന്നുണ്ട്. എന്നാൽ, ബഹുമാനപ്പെട്ട കോടതിയിൽ കേസ് നില നിൽക്കുന്നതിനാൽ ഞങ്ങൾ അഭിപ്രായം പറയുന്നത് ശരിയല്ല.
രണ്ടാമൂഴത്തിെൻറ തിരക്കഥ എെൻറ അച്ഛൻ എം.ടി. വാസുദേവൻ നായർക്ക് തിരികെ ലഭിക്കാൻ വേണ്ടിയാണ് കോടതിയെ സമീപിച്ചത്. തിരക്കഥ തിരികെ ലഭിച്ചശേഷം രണ്ടാമൂഴം സിനിമയുടെ ഭാവി പദ്ധതികളെക്കുറിച്ച് അത് ആര് ചെയ്യും, എങ്ങനെ അവതരിപ്പിക്കും എന്നൊക്കെ അച്ഛൻ തന്നെ നിങ്ങളെ നേരിട്ട് അറിയിക്കും. അതുവരെ കാത്തിരിക്കുക.’’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.