കോഴിക്കോട‌്: എം.ടി. വാസുദേവൻ നായരുടെ ‘രണ്ടാമൂഴം’ നോവൽ സിനിമയാക്കുന്നത് സംബന്ധിച്ച കേസിൽ മധ്യസ്ഥനെ നിയമിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി തള്ളിയതിനെതിരെ സംവിധായകൻ വി.എ. ശ്രീകുമാർ മേനോെൻറ അപ്പീലിൽ നാലാം അഡീഷനൽ ജില്ല കോടതി മാർച്ച് 15ന് വിധിപറയും. കേസ് മധ്യസ്ഥതയിലൂടെ തീർക്കേണ്ടതില്ലെന്ന് മുൻസിഫ് കോടതി വിധിച്ചിരുന്നു. ഇതിനെതിരെയാണ് ശ്രീകുമാർ മേനോൻ അപ്പീൽ നൽകിയത്.
മുൻസിഫ‌് കോടതി ഉത്തരവ‌് ജില്ല കോടതി താൽക്കാലികമായി തടഞ്ഞിരിക്കുകയാണ്. ഇരുഭാഗം അഭിഭാഷകരുടെയും വാദം ശനിയാഴ്ച കേട്ടശേഷമാണ് വിധിപറയാൻ മാറ്റിയത്. കരാർ കാലാവധി കഴിഞ്ഞിട്ടും ശ്രീകുമാർ മേനോൻ സിനിമ ചിത്രീകരണം തുടങ്ങാത്തതിനാൽ തിരക്കഥ തിരിച്ചുകിട്ടാൻ മുൻസിഫ‌് കോടതിയിൽ എം.ടി ഹരജി നൽകുകയായിരുന്നു.
കേസിൽ മധ്യസ്ഥത പരിഗണിക്കണമെന്നാണ് സംവിധായകെൻറ ആവശ്യം. നിശ്ചിത സമയത്തിനകം നടപ്പാകാത്തതിനാൽ കരാർ നിലനിൽക്കില്ലെന്നും മധ്യസ്ഥനെ നിയമിക്കുന്നത് നീതിക്ക് നിരക്കാത്തതാണെന്നും എം.ടിയുടെ അഭിഭാഷകൻ കെ.ബി. ശിവരാമകൃഷ്ണൻ വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.