താൻ ചെയ്ത സിനിമയിലെ സ്ത്രീവിരുദ്ധതയുടെ പേരിൽ ഒരിക്കലും മാപ്പ് പറയില്ലെന്ന് സംവിധായകൻ രഞ്ജിത്. സിനിമയുടെ ഉള്ളടക്കത്തിെൻറ പേരിൽ ആരോടും മാപ്പ് പറയേണ്ട സാഹചര്യമില്ല, അത് കഥാപാത്രത്തിെൻറ സ്വഭാവമാണെന്നും രഞ്ജിത് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തിരക്കഥയിലുള്ളത് സ്ത്രീവിരുദ്ധതയായി കാണരുതെന്നും സ്ത്രീകളെ ആക്രമിക്കാൻ പോകുന്നയാളല്ല താനെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ തിരക്കഥാകൃത്ത് രൺജി പണിക്കർ സിനിമയിൽ എഴുതിയ സ്ത്രീ വിരുദ്ധ സംഭാഷണങ്ങളിൽ മാപ്പ് പറഞ്ഞിരുന്നു. അക്കാലത്ത് താനെഴുതിയ സംഭാഷണങ്ങൾ കേട്ട് കയ്യടിച്ചവർക്ക് പോലും ഇന്ന് അതൊരു പ്രശ്നമായി തോന്നുന്നുവെന്നും ഭാവിയിൽ സംഭാഷണങ്ങൾ മറ്റൊരു തരത്തിൽ വായിക്കപ്പെടുമെന്ന് അറിഞ്ഞിരുന്നെങ്കിൽ അത് ഒഴിവാക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.