മനാമ: നടിയെ ഉപദ്രവിച്ച കേസിൽ കുറ്റാരോപിതനെ സംരക്ഷിക്കുന്നതിെൻറ പേരിൽ ‘അമ്മ’യിൽ നിന്ന് രാജിവെച്ച നടിമാരുടെ പ്രതിഷേധം ചരിത്രപരമായ നടപടിയാെണന്ന് ‘അമ്മ’യിലെ അംഗമായ രവീന്ദ്രൻ പറഞ്ഞു. ബഹ്റൈനിൽ ഹ്രസ്വചലചിത്ര ശിൽപ്പശാലയിൽ പെങ്കടുക്കാൻ എത്തിയ രവീന്ദ്രൻ ‘ഗൾഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു. രാജിവെച്ച സഹോദരിമാർക്ക് െഎക്യദാർഡ്യം പ്രഖ്യാപിക്കുന്നതായും അദ്ദേഹം പറഞ്ഞു. വിദേശത്തായതിനാലാണ് താൻ അമ്മ ജനറൽ ബോഡിയിൽ പെങ്കടുക്കാത്തത്. ‘അമ്മ’യിൽ നടന്ന കാര്യങ്ങൾ നിർഭാഗ്യകരമാണ്. കേരളത്തിൽ ആക്രമിക്കപ്പെട്ട നടിയുടെ കാര്യത്തിൽ ഇടപെടൽ കേസ് നടത്താനും ഇരക്ക് നീതി ലഭിക്കുന്നു
ണ്ടോ എന്നുറപ്പ് വരുത്താനും നേതൃത്വത്തിലുള്ളവർ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടായിരുന്നു.
എന്നാൽ അതിനുശ്രമിക്കാതെ കുറ്റാരോപിതനെ തിരിച്ചെടുക്കാനുള്ള ശ്രമമാണ് ജനറൽബോഡിയിൽ ഉണ്ടായത്. ഇൗ സംഭവത്തിന് മോഹൻലാലും മമ്മൂട്ടിയും ഒന്നും ഉത്തരവാദിയാണന്ന് താൻ കരുതുന്നില്ല. അവരെ മറയാക്കി ചിലർ നടത്തിയ ശ്രമങ്ങളാണ് വിവാദത്തിന് കാരണമായതെന്നും രവീന്ദ്രൻ പറഞ്ഞു. ജനവികാരം മനസിലാക്കി മോഹൻലാൽ നടത്തുന്ന അനുരഞ്ജന ചർച്ചകൾ ശുഭാപ്തി വിശ്വാസം നൽകുന്നുണ്ട്. ഇൗ സന്ദർഭത്തിൽ തെറ്റ് പറ്റിയ മറ്റുള്ളവർ തിരുത്താനുള്ള സൻമനസ് കൂടി കാട്ടണമെന്നും അദ്ദേഹം പറഞ്ഞു. നടീനടൻമാരുടെ സംഘടന നില നിൽേക്കണ്ട ഒന്നാണ്.
അതിനാൽ എല്ലാ നടീനടൻമാരുടെ അഭിപ്രായങ്ങളും അവകാശങ്ങളും സംരക്ഷിച്ചാകണം മുന്നോട്ട് പോകേണ്ടത്. ഇത്തരം അഭിപ്രായങ്ങൾ ഉള്ളതുകൊണ്ടാണ് 2012 ൽ സംഘടനയിൽ തെരഞ്ഞെടുപ്പ് നടന്നപ്പോൾ താൻ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അന്നത്തെ പാനലിനെതിരെ മത്സരിച്ചത്. എന്നാൽ മത്സരത്തിൽ നിന്ന് പിൻമാറണമെന്നാവശ്യപ്പെട്ട് പലരും സമ്മർദം ചൊലുത്തിയിരുന്നു. വോെട്ടടുപ്പിൽ പരാജയെപ്പെട്ടങ്കിലും അന്ന് വോട്ട് ചെയ്ത 232 പേരിൽ 140 പേരുടെ വോട്ടുകൾ തനിക്ക് ലഭിച്ചു. അതിനുശേഷം സംഘടനയിൽ ഇതുവരെ വോെട്ടടുപ്പ് നടന്നിട്ടില്ല.
ഇപ്പോഴത്തെ വിഷയത്തിൽ രാജി വച്ച നടീനടൻമാരുടെ നിലപാടുകൾ ശരിയാണന്ന് സമൂഹത്തിെൻറ നാനാതുറയിലുളളവർ കരുതുന്നുണ്ട്. അതിനാൽ രാജിവെച്ചവരെ ചർച്ചക്ക് വിളിക്കുകയും അഭിപ്രായങ്ങൾ ആരായുകയും ഭാവി പരിപാടികൾ സ്വീകരിക്കുകയും വേണം. ആക്രമിക്കപ്പെട്ട നടിക്ക് കേസിൽ നീതി ലഭിക്കാനുള്ള വിഷയത്തിൽ കൂടുതൽ ഇടപെടൽ ആവശ്യമെന്ന് രവീന്ദ്രൻ പറഞ്ഞു. നിർഭയ സംഭവത്തിനുശേഷം ലോക വ്യാപകമായി പീഡിപ്പിക്കപ്പെടുന്ന സ്ത്രീകൾക്ക് അനുകൂലമായ ഒരു സ്ഥിതി വിശേഷം രൂപപ്പെട്ടിട്ടുണ്ട്. പെണ്ണിനെ ഉപദ്രവിക്കുന്നതിനെ അപലപിക്കാനും അത്തരം കേസിൽ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും ഭരണകൂടങ്ങളും നീതിപീഠങ്ങളും കർശനമായി ശ്രദ്ധിക്കുന്നുണ്ട് എന്നതും എല്ലാവരും ഒാർക്കണമെന്നും രവീന്ദ്രൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.