മമ്മുട്ടി ചിത്രം കസബയെ വിമർശിച്ച പാർവതിക്കെതിരെ കടുത്ത വിമർശനങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്നത്. ഇതിൽ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായതായിരുന്നു സുജ എന്ന മമ്മുട്ടി ആരാധികയുടെ കുറിപ്പ്. പാർവതിയെ മാത്രമല്ല മറ്റ് താരങ്ങളായ റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ് എന്നിവരെയും സുജ വിമർശിച്ചിരുന്നു.
സുജയുടെ ഫേസ്ബുക്ക്പോസ്റ്റിനെതിരെ പാർവതി മറുപടിയൊന്നും പറഞ്ഞിരുന്നില്ല. എന്നാൽ സുജയുടെ പോസ്റ്റിനെ വിമർശിക്കുന്ന തോമസ് എന്നയാളുടെ പോസ്റ്റ് ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുകയാണ് പാർവതി. പോസ്റ്റ് പങ്കുവെക്കുന്നതിനോടൊപ്പം തോമസിന് നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട്.
സുജ താങ്കളുടെ പോസ്റ്റ് എന്നെ ഭയപ്പെടുത്തുന്നു. ഒരു നടിക്കു നേരെ നടക്കുന്ന സ്ത്രീവിരുദ്ധമായ ആക്രമണങ്ങളെ അവർ ഹുക്ക വലിച്ചു ചെറിയ വസ്ത്രം ധരിച്ചു എന്നീ കാരണങ്ങളാൽ ന്യായീകരിക്കാൻ കഴിയുന്നതെങ്ങനെയെന്ന് തോമസ് ട്വീറ്റിലൂടെ ചോദിക്കുന്നു. എന്നെ അതിലേറെ ഭയപ്പെടുത്തുന്നത് ഇൗ സ്ത്രീവിരുദ്ധതതയ്ക്ക് കിട്ടുന്ന അഭിനന്ദനങ്ങളും കൈയ്യടികളുമാണ്.
നിങ്ങൾക്ക് ഫെമിനിസം എന്താണെന്ന് അറിയുമോ?. ഫെമിനിസം എന്നാൽ തുല്യതയാണ്. ഒരു പുരുഷൻ നഗ്നായി നടക്കുകയും പുകവലിക്കുകയും മദ്യപിക്കുകയും ചെയ്യുന്നു. ഇതേ കാര്യങ്ങൾ സ്ത്രീ ചെയ്യുേമ്പാഴാണ് അത് പ്രകോപനപരമാവുന്നതെന്നും തോമസ് ട്വീറ്റിൽ ചൂണ്ടിക്കാട്ടുന്നു.
പാർവതി അഭിപ്രായം ഒരു പുരുഷനാണ് പറഞ്ഞിരുന്നതെങ്കിൽ എത്രമാത്രം അഭിനന്ദനങ്ങൾ അയാൾക്ക് ലഭിച്ചേനെ. സിനിമയിലെ ചുംബന രംഗങ്ങൾ അവരെ വിമർശിക്കുന്നതിനുള്ള ഒരു കാരണമാകുന്നതെങ്ങനെ? സിനിമയിൽ ചുംബിക്കുന്നത് കുറ്റം, പക്ഷേ സ്ത്രീവിരുദ്ധ സംഭാഷണങ്ങൾ ഉള്ളത് മഹത്തരം ആണെന്നും അല്ലേ. വിദ്യാ സമ്പന്നരായ ഇൗ സമൂഹത്തിന് ഇത് യോജിക്കുന്നത് തന്നെയെന്നും തോമസ് പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.