കൊച്ചി: ഷൂട്ടിങ് ലൊക്കേഷനിൽ 17കാരിക്കുനേരെ നടന്ന ലൈംഗികാതിക്രമം അറിഞ്ഞിട്ടും മറച്ചുവെച്ച നടി രേവതിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി. അഭിഭാഷകനായ ജിയാസ് ജമാലാണ് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ കണ്ടെത്തി കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തി ആവശ്യമെങ്കിൽ കേസെടുക്കുമെന്ന് സെൻട്രൽ സി.ഐ അനന്തലാൽ പറഞ്ഞു.
അതേസമയം, 25 വർഷം മുമ്പ് നടന്ന സംഭവമാണെന്നും പെൺകുട്ടിയുടെ അനുമതിയില്ലാതെ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും രേവതി വിശദീകരണക്കുറിപ്പിൽ അറിയിച്ചു.
സംഭവദിവസം രാത്രി വളരെ വൈകി ആ പെൺകുട്ടി വന്ന് വാതിലിൽ മുട്ടി രക്ഷിക്കണമെന്ന് അപേക്ഷിച്ചപ്പോൾ അവളെ മുറിയിലേക്ക് വിളിക്കുകയായിരുന്നു. ലൈംഗികാതിക്രമം നടന്നിട്ടില്ല. ആ സംഭവം ഇക്കാലമത്രയും വല്ലാതെ വിഷമിപ്പിച്ചു. ശനിയാഴ്ച കൊച്ചിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് പരാമർശം വന്നപ്പോൾ ഇക്കാര്യത്തിന് പ്രസക്തിയുണ്ടെന്ന് മനസ്സിലാക്കിയാണ് പറഞ്ഞത്. അന്ന് ആ പ്രായത്തിൽ അത് പുറത്തുപറയാനുള്ള ധൈര്യമുണ്ടായില്ലെന്നും രേവതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.