സ്​ത്രീകൾക്ക്​ സുരക്ഷിത ​തൊഴിലിടം; പുതിയ സംവിധാനവുമായി അഷിഖും റിമയും

സ്​ത്രീകൾക്ക്​ സുരക്ഷിത തൊഴിലിടമൊരുക്കാൻ പുതിയ സംവിധാനം പ്രഖ്യാപിച്ച്​ നടി റിമ കല്ലിങ്കൽ. തങ്ങളുടെ നിർമാണ കമ്പനിയായ ഒ.പി.എം ഭാവിയിൽ നിർമിക്കുന്ന എല്ലാ സിനിമകളിലും ഒരു ഇ​േൻറണൽ കംപ്ലൈൻറ്​ കമ്മിറ്റി പ്രവർത്തിക്കുമെന്ന്​ റിമ കല്ലിങ്കൽ ​േഫസ്​ബുക്ക്​ പോസ്റ്റിലൂടെ അറിയിച്ചു​.

റിമ കല്ലിങ്കലും ഭർത്താവും പ്രമുഖ സംവിധായകനുമായ ആഷിഖ്​ അബുവും പങ്കാളികളായ ഒ.പി.എം എന്ന നിർമാണ കമ്പനിയുടെ ഭാവി ചിത്രങ്ങളിലായിരിക്കും കമ്മിറ്റി പ്രവർത്തിക്കുക. എല്ലാ വിധത്തിലുള്ള തൊഴിൽ ചൂഷണങ്ങളും വിശിഷ്യാ സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങളും ചൂഷണങ്ങളും ഈ കമ്മറ്റിക്ക് മുൻപാകെ റിപ്പോർട്ട് ചെയ്യാമെന്ന്​ പോസ്റ്റിൽ റിമ അറിയിച്ചു.

സിനിമ മേഖലയിലെ ചൂഷണങ്ങൾ എതിർത്ത്​ കൊണ്ട്​ ആരംഭിച്ച വനിത സിനിമാ പ്രവർത്തകരുടെ കൂട്ടായ്​മയായ ഡബ്ല്യൂ.സി.സി അതി​​െൻറ ആരംഭ കാലം തൊട്ട്​ തന്നെ ഇത്തരമൊരു സംവിധാനം വേണമെന്ന്​ ആവശ്യമുന്നയിച്ചിരുന്നു.

Full View
Tags:    
News Summary - rima kallingal facebook post-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.