സ്ത്രീകൾ അക്രമിക്കപ്പെടുന്നതിന്‍റെ ഉത്തരവാദി അവർ കൂടിയാണെന്ന മംമ്ത മോഹൻദാസിന്‍റെ പരാമർശത്തിന് നടി റിമ കല്ലിങ്കലിന്‍റെ മറുപടി. സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നതിന് ഉത്തരവാദികള്‍ ഒരിക്കലും സ്ത്രീകളല്ല, മറിച്ച് അവരെ ആക്രമിക്കുന്നവരും അതിനെ നിസ്സാരവല്‍ക്കരിക്കുന്നവരുമാണെന്നും റിമ ഫേസ്ബുക്കിൽ കുറിച്ചു.
സഹോദരി, സഹോദരന്‍മാരേ, എല്‍.ജി.ബി.ടി വിഭാഗത്തില്‍പ്പെടുന്നവരേ നിങ്ങൾ പീഡനത്തിനിരയാകുന്നുവെങ്കിൽ അതിന്‍റെ ഉത്തരവാദി ഒരിക്കലും നിങ്ങളല്ല, അവരും ആ തെറ്റുകൾ നിസാരവത്കരിക്കുന്നവരുമാണ്. മറ്റുള്ളവരെ കുറ്റപ്പെടുത്താതെ നമുക്ക് വേണ്ടി സംസാരിച്ചു കൊണ്ടേയിരിക്കുക. നിശബ്ദതയുടെയും അജ്ഞതയുടെയും മതിലുകള്‍ തകര്‍ക്കുകയെന്നും റിമ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
പ്രിയപ്പെട്ട മമ്ത മോഹന്‍ദാസ്, ജീവിതത്തില്‍ പീഡനങ്ങളും ഉപദ്രവങ്ങളും ലൈംഗികാതിക്രമങ്ങളും നേരിടേണ്ടിവന്ന എന്റെ സഹോദരിമാരേ, സഹോദരന്‍മാരേ, എല്‍.ജി.ബി.ടി വിഭാഗത്തില്‍പ്പെടുന്നവരേ.. നിങ്ങളെ ആരെങ്കിലും പീഡിപ്പിക്കുകയോ ആക്രമിക്കുകയോ തട്ടിക്കൊണ്ടുപോവുകയോ ബലാത്സംഗം ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ ഒരിക്കലും നിങ്ങളല്ല. മറിച്ച് അങ്ങനെയൊക്കെ ചെയ്യുന്നവരാണ് ഉത്തരവാദികള്‍. ഈ തെറ്റുകളെയെല്ലാം നിസ്സാരവത്ക്കരിക്കുന്ന സമൂഹമാണ് ഉത്തരവാദികള്‍. തെറ്റ് ചെയ്യുന്നവരെ സംരക്ഷിക്കുന്ന ഈ ലോകവും അതിന് ഉത്തരവാദികളാണ്.
അലി റെയ്‌സ്മാന്‍ (താനുള്‍പ്പെടെയുള്ള 141 വനിതാ കായിക താരങ്ങളെ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയ ഡോക്ടര്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് വര്‍ഷങ്ങളായുള്ള പീഡനം അവസാനിപ്പിച്ചവള്‍) പറഞ്ഞതിങ്ങനെയാണ്, “നമ്മുടെ പ്രതികരണത്തിന്‍റെ അല്ലെങ്കില്‍ നിഷ്ക്രിയത്വത്തിന്‍റെ അലയൊലികള്‍ തലമുറകള്‍ നീണ്ടുനില്‍ക്കുന്നതാണ്. മറ്റുള്ളവരെ കുറ്റപ്പെടുത്തരുത്. സംസാരിച്ചു കൊണ്ടേയിരിക്കുക. നമുക്ക് വേണ്ടിയും മറ്റുള്ളവര്‍ക്ക് വേണ്ടിയും. നിശബ്ദതയുടെയും അജ്ഞതയുടെയും മതിലുകള്‍ തകര്‍ക്കുക. എല്ലാവരോടും സ്നേഹം...
ടൈംസ് ഒാഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലെ മംമ്തയുടെ പരാമർശമാണ് വിവാദമായത്. സ്ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കാൻ ഡബ്ല്യു.സി.സി പോലെയൊരു സംഘടനയുടെ ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്നാണ് മംമ്ത പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.