നിവിൻ പോളിയുടെ തമിഴ് ചിത്രം റിച്ചിയെ വിമർശിച്ച രൂപേഷ് പീതാംബരൻ മാപ്പ് പറഞ്ഞു. അഭിനേതാവ്, സംവിധായകൻ എന്നതിലുപരി താൻ ഒരു സിനിമപ്രേമിയാണ്. അതുകൊണ്ടാണ് റിച്ചിയെ വിമർശിച്ചത്. സിനിമമേഖലയിൽ ജോലി ചെയ്യുന്ന ആൾ ആണെന്നത് മറന്നുകൊണ്ടുള്ള പ്രതികരണം പലരെയും വേദനിപ്പിച്ചു. ഇതിന് താൻ മാപ്പ് ചോദിക്കുന്നുവെന്ന് രൂപേഷ് ഫേസ്ബുക്കിൽ കുറച്ചു.
നേരത്തെ ‘ഉളിഡവരു കണ്ടെൻറ’ എന്ന രക്ഷിത് ഷെട്ടിയുടെ കന്നട ചിത്രത്തിെൻറ റിമേക്കായ റിച്ചി മാസ്റ്റർ പീസിനെ വെറും പീസാക്കിയെന്ന് രൂപേഷ് പീതാംബരൻ വിമർശിച്ചിരുന്നു. ഇതിനെ പിന്നാലെ രൂപേഷിെൻറ ഫേസ്ബുക്കിൽ പൊങ്കാലയുമായി നിവിൻ ഫാൻസ് എത്തുകയായിരുന്നു. ഇതോടെയാണ് മാപ്പപേക്ഷയുമായി രൂപേഷ് രംഗത്തെത്തിയത്.
രൂപേഷ് മുൻപ് സംവിധാനം ചെയ്ത തീവ്രം, യൂ ടു ബ്രൂട്ടസ് തുടങ്ങിയ ചിത്രങ്ങളെയും കണക്കിന് കളിയാക്കുന്നുണ്ട് നിവിൻ പോളി ആരാധകർ. രൂപേഷിെൻറ അഭിനയത്തെ വിമർശിക്കുകയും വരാനിരിക്കുന്ന ചിത്രങ്ങളെ പരാജയപ്പെടുത്തുമെന്ന ഭീഷണിയുമൊക്കെയായപ്പോൾ തെൻറ പോസ്റ്റിന് താഴെ വന്ന നിവിൻ പോളി ആരാധകരുടെ കമൻറുകൾ സ്ക്രീൻ ഷോട്ട് എടുത്ത് രൂപേഷ് ഫേസ് ബുക്കിൽ ഇട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.