മലയാള സിനിമയിൽ പ്രശ്നങ്ങളുണ്ട്; ആ നടി അനുഭവിച്ചത് മാനഭംഗത്തിന് തുല്യം -റോഷൻ ആൻഡ്രൂസ്

നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടർന്ന് മലയാള സിനിമ‍യിലുണ്ടായ വിവാദങ്ങളിൽ പ്രതികരണവുമായി സംവിധായകൻ റോഷൻ ആൻഡ്രൂസ്. മല‍യാള സിനിമയിൽ ചില പ്രശ്നങ്ങളുണ്ടെന്നും റോഷൻ ആൻഡ്രൂസ് മാധ്യമം ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. 

അക്രമിക്കപ്പെട്ട നടി അനുഭവിച്ചത് മാനഭംഗത്തിന് തുല്യമാണ്. അ​വ​ർ​ക്ക്​ അ​തി​നു​ള്ള നീ​തി കി​ട്ട​ണം. അ​ത്​ കോ​ട​തി ന​ൽ​കും. സ്​​ത്രീ​ക​ളു​ടെ വി​ഷ​യ​ങ്ങ​ൾ സം​സാ​രി​ക്കാ​ൻ വി​മ​ൻ ഇ​ൻ സി​നി​മ ക​ല​ക്​​ടി​വ്​ എ​ന്ന സം​ഘ​ട​ന ഉണ്ടായത് ന​ല്ല​താ​ണെന്നും റോഷൻ ആൻഡ്രൂസ് പറഞ്ഞു. 


അഭിമുഖത്തിന്‍റെ പ്രസക്ത ഭാഗങ്ങൾ: 

മ​ല​യാ​ള സി​നി​മയി​ൽ സ്​​​ത്രീ​ക​ൾ എ​ന്ന​ത്​ ര​ണ്ടാം പൗ​ര​ന്മാ​രാ​ണോ? ഒ​രു ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വത്തിൽ ദി​ലീ​പ്​ അ​റ​സ്​​റ്റ്​ ചെ​യ്യ​പ്പെട്ടു.  വി​മ​ൻ ഇ​ൻ സി​നി​മ ക​ല​ക്​​ടി​വ്​ എ​ന്ന സം​ഘ​ട​ന​ ഉ​ണ്ടാ​യി. സ്​​ത്രീ​പ​ക്ഷ​സി​നി​മ​ക​ൾ എ​ടു​ത്ത താ​ങ്ക​ൾ​ക്ക്​ എ​ന്ത്​ തോ​ന്നു​ന്നു?


പ്ര​ശ്​​ന​ങ്ങ​ളു​ണ്ട്, ഒ​രാ​ളൊ​രു ക്രൈം ​ചെ​യ്​​തി​ട്ടു​ണ്ടെ​ങ്കി​ൽ അ​തി​ന്​ ശി​ക്ഷ കി​ട്ടി​യേ പ​റ്റു. അ​ത​നു​ഭ​വി​ക്ക​പ്പെ​ട്ട​ത്​ ഒ​രു സ്​​ത്രീ​യാ​ണ്. റേ​പ്പി​ന്​ തു​ല്യ​മാ​ണ​വ​ർ അ​നു​ഭ​വി​ച്ച​ത്. അ​വ​ർ​ക്ക്​ അ​തി​നു​ള്ള നീ​തി കി​ട്ട​ണം. അ​ത്​ കോ​ട​തി ന​ൽ​കും. പി​ന്നെ​യും ആ ​വി​ഷ​യം എ​ടു​ത്തി​ട്ട്​ ച​ർ​ച്ച​ചെ​യ്​​ത്, ഇ​ഷ്യൂ​വു​ണ്ടാേ​ക്ക​ണ്ട കാ​ര്യ​മു​​ണ്ടോ? കോ​ട​തി​യി​ൽ നി​ൽ​ക്കു​ന്ന പ്ര​ശ്​​ന​മാ​ണ​ത്. ക്രൈം ​ചെ​യ്​​ത​യാ​ൾ ശി​ക്ഷി​ക്ക​പ്പെ​ടും, ഉ​റ​പ്പ്. നി​യ​മ വ്യ​വ​സ്ഥ​യി​ൽ വി​ശ്വാ​സ​മു​ള്ള​വ​രാ​ണ്​ ന​മ്മ​ൾ. ആ ​കു​ട്ടി​ക്കും അ​തി​ൽ വി​ശ്വാ​സ​മു​ണ്ട്. അ​വ​ർ കു​ടും​ബ​ജീ​വി​ത​വു​മാ​യി മ​ു​​ന്നോ​ട്ട്​ പോ​കു​ന്നു​ണ്ട്. ആ ​ക്രൈം ചെ​യ്​​ത വ്യ​ക്​​തി​ക്കും വി​ഷ​യ​ങ്ങ​ളു​ണ്ടാ​വാം. ആ ​വി​ഷ​യം അ​ത്​ കോ​ട​തി​യി​ൽ നി​ൽ​ക്കു​ന്ന​താ​ണ്. ആ ​വി​ഷ​യ​ത്തി​ൽ ഒ​രു നീ​തി​യു​ണ്ടാ​കും ഉ​റ​പ്പാ​ണ്. സ്​​ത്രീ​ക​ളു​ടെ വി​ഷ​യ​ങ്ങ​ൾ സം​സാ​രി​ക്കാ​ൻ അ​ങ്ങ​നെ​യാ​രു സം​ഘ​ട​ന ഉ​ണ്ടാ​യ​ത്​ ന​ല്ല​താ​ണ്. അ​തി​ലൊ​രു തെ​റ്റും ഞാ​ൻ കാ​ണു​ന്നി​ല്ല. മ​ല​യാ​ള സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നി​ര​വ​ധി സം​ഘ​ട​ന​ക​ളു​ണ്ട്. ഫെ​ഫ്​​ക​യു​ണ്ട്, എ.​എം.​എം.​എ​യു​ണ്ട്, ഡി​സ്​​ട്രി​ബ്യൂ​േ​ട്ട​ഴ്​​സി​െ​ൻ​റ സം​ഘ​ട​ന​യു​ണ്ട്, അ​തി​െ​ൻ​റ കൂ​ട്ട​ത്തി​ൽ ഒ​െ​​ര​ണ്ണം കൂ​ടി വ​രു​ന്ന​തി​ൽ എ​ന്താ​ണ്​ പ്ര​ശ്​​നം. അ​തേ സ​മ​യം പ​ല​ത​ര​ത്തി​ലു​ള്ള വി​വാ​ദ​ങ്ങ​ളും സി​നി​മ​യി​ൽനി​ന്ന്​ ആ​ൾ​ക്കാ​രെ അ​ക​റ്റു​ക​യാ​ണ്.

ഒ​ന്ന​ര പ​തി​റ്റാ​ണ്ടി​ന്​ ശേ​ഷം മ​ഞ്​​ജു​വാ​ര്യ​ർ തി​രി​ച്ച്​ വ​ന്ന സി​നി​മ​യാ​യി​രു​ന്നു ‘ഹൗ ​ഒാ​ൾ​ഡ്​ ആ​ർ യു’. ​ഇൗ ഒ​രു തി​ര​ഞ്ഞെ​ടു​പ്പ്​ എ​ന്തു​കൊ​ണ്ടാ​യി​രു​ന്നു? 

ശ്രീ​കു​മാ​ർ മേ​നോ​നാ​ണ്​ മ​ഞ്​​ജു സി​നി​മ​യി​ലേ​ക്ക്​ തി​രി​ച്ച്​ വ​രു​ന്നു​ണ്ട്, ക​ഥ​ക​ൾ കേ​ൾ​ക്കു​ന്നു എ​ന്ന്​ ​പ​റ​ഞ്ഞ​ത്. അ​ങ്ങ​നെ ഞ​ങ്ങ​ൾ ദി​ലീ​പി​നെ വി​ളി​ച്ചു. ദി​ലീ​പ്​ ഫോ​ണെ​ടു​ത്തി​ല്ല. മെ​സേ​ജും ന​ൽ​കി. മ​റു​പ​ടി ഒ​ന്നും ത​ന്നി​ല്ല. വീ​ണ്ടും ശ്രീ​കു​മാ​ർ മേ​നോ​നെ വി​ളി​ച്ച്​ മ​ഞ്​​ജു​വു​മാ​യി​ട്ട്​ അ​​പ്പോ​യി​ൻ​റ്​​മെ​ൻ​റ്​ എ​ടു​ക്കാ​ൻ പ​റ​ഞ്ഞു. അ​ദ്ദേ​ഹം വി​ളി​ച്ച്​ പ​റ​ഞ്ഞ​തുകൊ​ണ്ടാ​ണ്​ മ​ഞ്​​ജു​വി​െ​ൻ​റ അ​ടു​ത്ത്​ പോ​വു​ന്ന​തും കാ​ണു​ന്ന​തും സം​സാ​രി​ക്കു​ന്ന​തും ക​ഥ പ​റ​യു​ന്ന​തും ഇൗ ​സി​നി​മ​യി​ലേ​ക്ക്​ അ​വ​ർ വ​രു​ന്ന​തും. ഒ​രു ദി​വ​സം രാ​വി​ലെ ഉ​ണ​ർ​പ്പോ​ൾ ആ​ദ്യം കാ​ണു​ന്ന​ത്​ എ​െ​ൻ​റ െന​ഞ്ചി​ലെ മു​ടി​ക​ളി​ൽ ചി​ല​ത്​ ന​ര​ച്ച​താ​ണ് അ​ങ്ങ​നെ​യൊ​രു സി​നി​മ ഉ​ണ്ടാ​കാ​ൻ കാ​ര​ണം. വീ​ടി​െ​ൻ​റ ബാ​ക്ക്​ സൈ​ഡി​ൽ പു​ഴ​യാ​ണ്. അ​തി​െ​ൻ​റ അ​ടു​ത്ത്​ വ​ന്നി​രു​ന്നി​ട്ട്​ ഭാ​ര്യ​യെ വി​ളി​ച്ച്​ ന​ര​യൊ​ക്കെ കാ​ണി​ച്ചു. ആ​ശ​ങ്ക​യൊ​ക്കെ പ​റ​ഞ്ഞ​പ്പോ​ൾ, ആ​ൻ​സി​യും ത​ല​മു​ടി​ക്കു​ള്ളി​ൽ നി​ന്ന്​ ന​ര​ച്ച​മു​ടി​ക​ളെ​ കാ​ണി​ച്ചാ​ണ്​ മ​റു​പ​ടി ന​ൽ​കി​യ​ത്. ന​ര​യു​ടെ തു​ട​ക്ക​ത്തി​​ൽ മ​നു​ഷ്യ​ർ എ​ങ്ങ​നെ ആ​യി​രി​ക്കും, ഇ​ങ്ങ​നെ ചി​ന്തി​ക്കു​ന്ന ആ​ൾ​ക്കാ​രു​ടെ മ​നോ​ഭാ​വം എ​ന്താ​യി​രി​ക്കും അ​ത്ത​രം ആ​ലോ​ച​ന​ക​ളു​മാ​യി ഇ​രു​ന്നു. എ​ക്​​സ​ർ​സൈ​സി​നെ പ​റ്റി, സ്​​പോ​ർ​ട്​​സി​നെ പ​റ്റി​യു​മൊ​ക്കെ ആ ​ന​ര​യി​ൽ ചു​റ്റി​പ്പ​റ്റി നി​ന്ന്​ ആ​ലോ​ച​ന തു​ട​ങ്ങി. എ​ന്നി​ട്ട് തി​ര​ക്ക​ഥാ​കൃ​ത്ത്​​ സ​ഞ്​​ജ​യി​നെ വി​ളി​ച്ച് ആ​ശ​യം പ​റ​ഞ്ഞു. ഡെ​വ​ല​പ്​ ചെ​യ്യാ​മെ​ന്ന്​ പ​റ​ഞ്ഞ്​ ഫോ​ൺ വെ​ച്ച്​ കു​റ​ച്ച്​ ക​ഴി​ഞ്ഞുത​ന്നെ ഞാ​ൻ ആ ​സി​നി​മ​ക്ക്​ ‘ഹൗ ​ഒാ​ൾ​ഡ്​ ആ​ർ യു’ ​എ​ന്ന ടൈ​റ്റി​ലി​ട്ടു.

മും​ബൈ പൊ​ലീ​സ്’ എ​ന്ന​ത് മ​ല​യാ​ളി​ക​​ളു​ടെ കാ​ഴ്ച​പ്പാ​ടു​ക​ളെ​യും ത​ച്ചു​ട​ച്ച സി​നി​മ​യാ​യി​രു​ന്നു. ഗേ ​ആ​യ നാ​യ​ക​ൻ. പ​ക്ഷേ ആ ​ചി​ത്രം ഫാ​മി​ലി​ക്ക്​ പ​റ്റി​യ​ത​ല്ലെ​ന്നാ​യി​രു​ന്നു അ​ന്ന്​ വ​ന്ന നി​രൂ​പ​ണ​ങ്ങ​ൾ. പൃ​ഥ്വി​രാ​ജി​നെപോ​ലെ ഒ​രാ​ളെ ഗേ ​ആ​യി അ​വ​ത​രി​പ്പി​ക്കു​ക, അ​ങ്ങ​നെ​യൊ​രു നാ​യ​ക​നെ മ​ല​യാ​ളി​ക​ൾ എ​ങ്ങ​നെ​യാ​ണ്​ സ​​ീ​ക​രി​ച്ച​ത്​?

ഒ​രു സം​വി​ധാ​യ​ക​ൻ എ​ന്ന നി​ല​യി​ൽ ‘നോ​ട്ട​്​​ ബു​ക്കി’​നെ​ക്കാ​ളും ബോ​ൾ​ഡാ​യ ​ശ്ര​മ​മാ​ണ്​ ‘മും​ബൈ പൊ​ലീ​സ്​’. പൃ​ഥ്വി​രാ​ജി​നെ പോ​ലൊ​രു ഹീ​​റോ​യെ കൊ​ണ്ട്​ വ​ന്നി​ട്ട്​ റീ​സ​ൺ ഒാ​ഫ്​ കി​ല്ലി​ങ്, ന​മ്മു​ടെ സൊ​സൈ​റ്റി​യാ​ണി​തി​െ​ൻ​റ മു​ഖ്യ കാ​ര​ണം എ​ന്ന്​ പ​റ​യാ​നാ​ണ്​ ആ ​സി​നി​മ ശ്ര​മി​ച്ച​ത്. ഗേ ​എ​ല​മെ​ൻ​റ്​ എ​ന്ന ഇ​ഷ്യു​വും. മ​നു​ഷ്യ​ൻ അ​ങ്ങ​നൊ​രു ക​വ​ചം ഇ​ടാ​നു​ള്ള കാ​ര​ണ​വും പ​റ​യു​ക​യാ​ണ്​ ആ ​സി​നി​മ. അ​വ​രെ ന​മ്മ​ൾ അ​ക്​​സ​പ്​​റ്റ്​ ചെ​യ്യാ​ൻ ത​യാ​റാ​ക​ണം. ഗേ ​എ​ന്ന്​ പ​റ​ഞ്ഞാ​ൽ തെ​റ്റൊ​ന്നു​മ​ല്ല . ഗേ ​എ​ന്ന​ത്​ ഒ​രു പു​രു​ഷ​െ​ൻ​റ​യോ​ െല​സ്​​ബി​യ​ൻ എ​ന്ന​ത്​ ഒ​രു സ്​​ത്രീ​യു​ടെ​യോ ഒ​രു അ​ടി​സ്​​ഥാ​ന ആ​വ​ശ്യ​മാ​ണ്. ന​മ്മ​ളു​ടെ കാ​ഴ്​​ച​പ്പാ​ടാ​ണ്​ പ്ര​ശ്​​നം. അ​വ​ര​ു​ടെ ജ​നി​ത​ക​പ​ര​മാ​യ വി​ഷ​യ​മാ​ണ​ത്. ന​മ്മ​ൾ അ​തി​നെ സി​നി​മാ​റ്റി​ക്കി​ലേ​ക്ക്​ കൊ​ണ്ടുവ​ന്ന​പ്പോ​ൾ കൊ​ല്ലാ​നു​ള്ള കാ​ര​ണം പ​ല​തു​മാ​കാ​മാ​യി​രു​ന്നു. റീ​സ​ൺ ഒാ​ഫ്​ കി​ല്ലി​ങ്​ വ്യ​തി​രി​ക്​​ത​മാ​ക്കാ​ൻ വേ​ണ്ടി​യാ​ണ്​ ഗേ ​എ​ല​മെ​ൻറുകൊ​ണ്ട്​ വ​ന്ന​ത്. ഒ​പ്പം റി​ഗ്ര​റ്റും ചെ​യ്യ​ണം. ര​ണ്ട്​ കാ​ര്യ​ങ്ങ​ളു​ണ്ട​തി​ൽ. ഒ​ന്ന്​ ​‘‘െഎ ​കി​ൽ​ഡ്​ ഹിം, ​ഇ​റ്റ്​​സ്​ മീ’’ ​എ​ന്ന്​ ഫോ​ണി​ലൂ​ടെ പ​റ​യ​ണ​മെ​ങ്കി​ൽ, ആ ​റി​ഗ്ര​ഷ​ൻ വ​ര​ണ​മെ​ങ്കി​ൽ അ​വ​ന്​ ആ​ന്ത​രി​ക​മാ​യ ഒ​രു വി​ഷ​യ​മാ​യി​രി​ക്ക​ണം അ​ത്, അ​തു​കൊ​ണ്ടാ​ണ്​ ഗേ ​എ​ല​മെ​ൻ​റ്​ വ​ന്ന​ത്. 

‘മും​ബൈ പൊ​ലീ​സി​’െ​ൻ​റ ​​ൈക്ല​മാ​ക്​​സ്​ കേ​ട്ട​പ്പോ​ൾ പൃ​ഥ്വി​രാ​ജി​െ​ൻ​റ പ്ര​തി​ക​ര​ണം? 

ഇൗ ​ക​ഥ മ​ന​സ്സി​ൽ വ​ന്ന​പ്പോ​ൾ ത​ന്നെ പൃ​ഥ്വി​രാ​ജ​ി​നെ ത​ന്നെ​യാ​ണ്​ മ​ന​സ്സി​ൽ ക​ണ്ടി​രു​ന്ന​ത്. സി​നി​മ​ക്ക്​ വേ​ണ്ടി എ​ന്തും ചെ​യ്യു​മെ​ന്നും ഒ​രു അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു. ഇ​ത്​ ക​ണ്ട്​ ഞാ​ൻ പൃ​ഥ്വി​യെ വി​ളി​ച്ചു. നീ ​എ​ന്തും ചെ​യ്യു​മെ​ന്ന്​ പ​റ​ഞ്ഞ​ത്​ ക​റ​ക്​​ടാ​ണോ എ​ന്ന്. പൃ​ഥ്വി പ​റ​ഞ്ഞു എ​ന്തും ചെ​യ്യു​മെ​ന്ന്. അ​പ്പോ​ൾ​ ഞാ​ൻ ഇൗ ​സി​നി​മ​യു​ടെ ​ൈക്ല​മാ​ക്​​സ്​ പ​റ​ഞ്ഞു. ഗേ​യോ എ​ന്ന്​ ചോ​ദി​ച്ചു. ഞാ​ൻ ചോ​ദി​ച്ചു നീ ​എ​ന്തും ചെ​യ്യു​മെ​ന്ന​ല്ലേ പ​റ​ഞ്ഞ​ത്. യെ​സ്​ ഞാ​ൻ ​െച​യ്യാ​മെ​ന്നാ​യി​രു​ന്നു അ​യാ​ളു​ടെ മ​റു​പ​ടി. അ​യാ​ൾ കാ​ണി​ച്ച ഒ​രു ധൈ​ര്യം കൂ​ടി​യു​ണ്ട്​ ആ ​സി​നി​മ​ക്ക്​ പി​ന്നി​ൽ.

 

 

-അഭിമുഖത്തിന്‍റെ പൂർണരൂപം പുതിയ ലക്കം മാധ്യമം ആഴ്ചപ്പതിപ്പിൽ 


 

Tags:    
News Summary - Roshan Andrews on Actress Attack Case-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.