സംവിധായകന്‍ ഒമര്‍ ലുലു നിര്‍മ്മാതാവാകുന്നു. മൈ സ്റ്റോറിക്ക് ശേഷം റോഷ്‌നി ദിനകർ സംവിധാനം ചെയ്യുന്ന ചിത്രമാണ ് ഒമർ ലുലു നിർമ്മിക്കുന്നത്. സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് നിര്‍മ്മാതാവായ ഒമര് ലുലുവും സംവിധായിക റോഷ്നി ദിനകറും പുതിയ പ്രഖ്യാപനം നടത്തിയത്. ഗോപി സുന്ദര്‍ തന്നെയാകും ചിത്രത്തിന്റെ സംഗീത സംവിധാനം ഒരുക്കുക.
ചിത്രത്തിന്‍റെ ക്യാമറ വിനോദ് പെരുമാളാണ്. സൗണ്ട് ഡിസൈനിങ് രംഗനാഥ് രവി. ചിത്രത്തിലെ എഡിറ്റിങ് ദിലീപ് ടെന്നീസ്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമ തികച്ചും നാടന്‍ പ്രണയകഥയാണ് പറയുന്നതെന്ന് ഒമര്‍ ലുലു പറഞ്ഞു. ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികളിലാണ് തങ്ങളെന്നും ഒമറും സംവിധായിക റോഷ്നിയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.