കൊച്ചി: ‘എസ് ദുർഗ’ ചിത്രത്തിെൻറ പ്രദർശനവുമായി ബന്ധപ്പെട്ട നിയമപോരാട്ടം കോടതിയലക്ഷ്യ നടപടികളിലേക്ക് നീങ്ങാൻ സാധ്യത. ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇത് പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അപ്പീൽ ഹരജി ഹൈകോടതി ഡിവിഷൻ ബെഞ്ചിെൻറ പരിഗണനയിലിരിെക്കയാണ് സിനിമക്ക് സെൻസർ ബോർഡ് അനുമതി റദ്ദാക്കിയത്.
ബോർഡിെൻറ അനുമതി ലഭിച്ച പകർപ്പ് കോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം ജൂറിയംഗങ്ങൾ കണ്ട് ഭൂരിപക്ഷ അഭിപ്രായ പ്രകാരം പ്രദർശനാനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ബോർഡിെൻറ തീരുമാനമുണ്ടായത്. ഇതോടെ മേളയിൽ പ്രദർശിപ്പിക്കാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല, നിയമപോരാട്ടത്തിൽതന്നെ അണിയറ പ്രവർത്തകർ തളക്കപ്പെടുന്ന അവസ്ഥയുമായി. മേളയിലേക്ക് ജൂറി െതരഞ്ഞെടുത്ത ചിത്രം കേന്ദ്രം ഇടപെട്ട് ഒഴിവാക്കിയത് നിയമവിരുദ്ധമാണെന്നാരോപിച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ സിംഗിൾ ബെഞ്ച് മുമ്പാകെ നൽകിയ ഹരജിയിൽ അനുകൂല വിധിയുണ്ടായിരുന്നു. സെൻസർ ബോർഡ് അനുമതി നൽകിയ സാഹചര്യത്തിൽ ഇൗ പകർപ്പ് മേളയിൽ പ്രദർശിപ്പിക്കാനായിരുന്നു ഉത്തരവ്.
ഇതിനെതിരെ കേന്ദ്ര സർക്കാർ നൽകിയ അപ്പീലിലാണ് ജൂറി കണ്ടശേഷം തീരുമാനിക്കാൻ ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവിട്ടത്. 13 അംഗ ജൂറിയിലെ 11 േപർ ചിത്രം കാണുകയും ഇതിൽ ഏഴ് പേരും പ്രദർശനത്തിന് അനുകൂല നിലപാട് എടുക്കുകയും ചെയ്തു. ആദ്യ ജൂറി ചെയർമാൻ രാജിവെച്ചശേഷം ചെയർമാനായ രാഹുൽ റവാലി, രാജിവെച്ച മറ്റംഗങ്ങൾക്ക് പകരം നിയമിക്കപ്പെട്ട വിവേക് അഗ്നിഹോത്രി, സതീഷ് കൗശിക്, സുധീർ ചൗധരി എന്നിവർ മാത്രമാണ് പ്രദർശിപ്പിക്കുന്നതിനെ എതിർത്തത്.
ഭൂരിപക്ഷ അഭിപ്രായം അനുകൂലമായതിനാൽ കോടതി നിർദേശ പ്രകാരം സിനിമ പ്രദർശിപ്പിക്കാൻ സംഘാടകർക്ക് ബാധ്യതയുണ്ടായിരുന്നു. ഇതിനിടെയാണ് സെൻസർ ബോർഡ് പ്രദർശനാനുമതി റദ്ദാക്കിയത്. ഇതിനെതിരെ സംവിധായകൻ കോടതിയലക്ഷ്യ നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.