െകാച്ചി: എസ് ദുർഗ സിനിമയുടെ പേരിൽ അവഹേളിക്കുന്നതായി സെൻസർ ബോർഡ് ഹൈകോടതിയിൽ. സെക്സി ദുർഗയെന്ന പേരു മാറ്റി എസ് ദുർഗയാക്കാൻ അനുമതി നൽകിയ ശേഷവും ആദ്യ പേരു തന്നെ സിനിമക്ക് ഉപയോഗിക്കുന്നതായി തിരുവനന്തപുരത്തെ സെൻസർ ബോർഡ് റീജനൽ ഒാഫിസർ ഡോ. പ്രതിഭ സമർപ്പിച്ച വിശദീകരണ പത്രികയിൽ പറയുന്നു. എസ് ദുർഗക്ക് നൽകിയിരുന്ന പ്രദർശനാനുമതി റദ്ദാക്കിയത് ചോദ്യം ചെയ്ത് സംവിധായകൻ സനൽകുമാർ ശശിധരനും നിർമാതാവ് ഷാജി മാത്യുവും സമർപ്പിച്ച ഹരജിയിലാണ് വിശദീകരണം.
സിനിമയുടെ പ്രമോഷണൽ പേജുകളിൽ ഇപ്പോഴും എസ് ദുർഗ എന്നതിന് പകരം സെക്സി ദുർഗ എന്ന് തോന്നിപ്പിക്കുന്ന അക്ഷരങ്ങേളാടെയാണ് പേര് രേഖപ്പെടുത്തുന്നതെന്ന് വിശദീകരണത്തിൽ പറയുന്നു. ഹരജിക്കാരുടെ ഉദ്ദേശ്യം ശുദ്ധമല്ലെന്ന് ഇതിൽനിന്ന് വ്യക്തമാണ്. സിനിമക്ക് അനുമതി നൽകണോ എന്ന് തീരുമാനിക്കാനുള്ള അധികാരം സെൻസർ ബോർഡിനാണെന്നും അതിനാൽ കോടതി ഇടപെടൽ വേണ്ടെന്നും വിശദീകരണത്തിൽ പറയുന്നു. സെക്സി ദുർഗ എന്ന പേര് മാറ്റി എസ് ദുർഗയെന്ന് ആക്കിയതിനെ തുടർന്ന് ബോർഡ് പ്രദർശനാനുമതി നൽകിയെങ്കിലും പിന്നീട് അനുമതി പിൻവലിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.