പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ യുവമനസുകൾ കീഴടക്കിയ നടിയാണ് സായി പല്ലവി. പിന്നീട് കലി എന്ന ചിത്രത്തിലും അഭിനയിച്ച് സായി മലയാളത്തിൽ തന്‍റെ സ്ഥാനം ഉറപ്പിച്ചു. എന്നാൽ വിവാഹവുമായി ബന്ധപ്പെട്ട് സായി വീണ്ടും വാർത്തയായിരിക്കുന്നു. വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ഡോക്ടര്‍ കൂടിയായ താരം വ്യക്തമാക്കിയിരിക്കുന്നത്. അച്ഛനേയും അമ്മയേയും എപ്പോഴും ശ്രദ്ധിക്കേണ്ടതുകൊണ്ടാണ് ഇങ്ങനൊരു തീരുമാനം എടുത്തിരിക്കുന്നത്. ആരാധകരുമായി നടത്തിയ സംവാദത്തെ ആസ്പദമാക്കി തമിഴ് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
പ്രണയത്തിന് ശേഷമായിരിക്കുമോ വിവാഹം എന്ന ആരാധകന്റെ ചോദ്യത്തിനുള്ള മറുപടിയിലായിരുന്നു വിവാഹ സങ്കല്‍പ്പം സായി വ്യക്തമാക്കിയത്. ഡോക്ടര്‍, ഡാന്‍സര്‍, നടി ഇതില്‍ ഏത് മേഖലയ്ക്കാണ് ഏറ്റവും പ്രാധാന്യം നല്‍കുന്നതെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാനാകില്ലെന്നായിരുന്നു മറുപടി. അതേസമയം തന്റെ രോഗികളുടെ മുഖത്ത് വിരിയുന്ന ചിരി അതിയായ സന്തോഷം നല്‍കുന്നതാണെന്ന് സായി പറഞ്ഞു. സ്‌കൂള്‍ ജീവിതവും കോളെജ് ജീവിതവും തമ്മിലുള്ള താരതമ്യത്തില്‍ കോളെജ് ജീവതമായിരുന്നു തന്റെ മനോഹരകാലമെന്ന് സായി പറഞ്ഞു. മഹാഭാരത്തിലെ ദ്രൗപതി എന്ന കഥാപാത്രമാണ് തന്റെ ഡ്രീം റോള്‍ എന്ന് ചോദ്യത്തിന് ഉത്തരമായി സായി പറഞ്ഞു. തമിഴ് സിനിമയില്‍ താന്‍ ഉടന്‍ തന്നെ അഭിനയിക്കുമെന്നും താരം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.