‘ഭരതം’ സിനിമയുടെ കഥ തന്‍േറതാണെന്ന് സൈനു പള്ളിത്താഴത്ത്

കോട്ടയം: മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ‘ഭരതം’ സിനിമയുടെ കഥ തന്‍േറതാണെന്ന് ആവര്‍ത്തിച്ച് സിനിമ സംവിധായകന്‍ സൈനു പള്ളിത്താഴത്ത്. സംഗീത സംവിധായകന്‍കൂടിയായ ടി.കെ. ലായന്‍െറ ആവശ്യപ്രകാരം കഥയുടെ വണ്‍ലൈന്‍ താന്‍ മോഹന്‍ലാലിന് കൈമാറിയിരുന്നതായി സൈനു വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. പിന്നീട് ലോഹിത ദാസിന്‍െറ തിരക്കഥയില്‍ സിനിമ ആരംഭിക്കുന്നുവെന്നറിഞ്ഞ് താന്‍ മോഹന്‍ലാലിനെ കാണാനത്തെിയപ്പോള്‍ ഇതേച്ചൊല്ലി സംഘര്‍ഷമുണ്ടായി. അന്ന് തിക്കുറിശ്ശിയാണ് തന്നെ പിന്തിരിപ്പിച്ചത്. അദ്ദേഹത്തോടുള്ള ബഹുമാനംകൊണ്ടാണ് അന്ന് ഒന്നും പറയാതിരുന്നത്. ഇപ്പോള്‍ പറയുന്നത് ഒന്നും പ്രതീക്ഷിച്ചല്ല. തന്‍െറ ആത്മസംതൃപ്തിക്കുവേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

എഴുത്തുകാരന്‍കൂടിയായ സൈനു 2013ല്‍ മുകേഷിനെ നായകനാക്കി ‘ഇത് മന്ത്രമോ തന്ത്രമോ കുതന്ത്രമോ’ സിനിമ സംവിധാനം ചെയ്തിരുന്നു. അടുത്തിടെ ഭരതത്തിന്‍െറ കഥ തന്‍േറതാണെന്ന അവകാശവാദമുന്നയിച്ച സൈനുവിനെതിരെ സിബി മലയില്‍ രംഗത്തത്തെിയിരുന്നു. മന്ത്രമോ തന്ത്രമോ കുതന്ത്രമോ എന്ന സിനിമയുടെ കഥയും ഭരതത്തിന്‍െറ കഥയും താരതമ്യം ചെയ്താല്‍ കാര്യം വ്യക്തമാകുമെന്നും ഭരതത്തിന്‍െറ കഥ തന്‍െറതന്നെ കുടുംബത്തിലുണ്ടായ കഥയാണെന്നുമായിരുന്നു സിബിയുടെ മറുപടി. ഇതത്തേുടര്‍ന്നാണ് സൈനു വീണ്ടും ആരോപണവുമായി രംഗത്തത്തെിയത്. സിബിയുടെ മറുപടിയല്ല തനിക്കാവശ്യമെന്നും മോഹന്‍ലാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കണമെന്നും സൈനു പറഞ്ഞു.

Tags:    
News Summary - sainu pallithazhathu says bharatham is my story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.