കൊച്ചി: ഡബ്ല്യു.സി.സി (വിമൻ ഇൻ സിനിമ കലക്ടിവ്)യിൽ അഭിപ്രായ ഭിന്നതയില്ലെന്ന് നടി സജിത മഠത്തിൽ. സുരക്ഷിതമായ തൊഴിലിടത്തിനു വേണ്ടിയുള്ള പോരാട്ടത്തിലാണ് സംഘടന. അക്കാര്യത്തിൽ ഇനി പിന്നോട്ടില്ല. മഞ്ജു വാര്യരും സംഘടനക്കൊപ്പമാണ്. സ്ഥലത്തില്ലാത്തതിനാലാണ് മഞ്ജു അഭിപ്രായം പറയാത്തത്.
മലയാള സിനിമയിലും ഇനി മീ ടൂ കാമ്പയിൻ വരും. കൂടുതൽ സ്ത്രീകൾ മൗനം വെടിഞ്ഞു പുറത്തുവരും. പുതിയ പെൺകുട്ടികൾ എല്ലാവരും കാര്യങ്ങൾ തുറന്നുപറയുന്നവരാണ്. ഇത്തരത്തിൽ പറയുമ്പോൾ അവർക്ക് അവസരം ഇല്ലാതാകുന്നു. അത്തരമൊരു പേടിയാണ് അവരിൽ സൃഷ്ടിക്കുന്നത്. എന്നാൽ, എല്ലാകാലത്തും അത് നടക്കില്ലെന്നും ഡബ്ല്യു.സി.സി പ്രവർത്തകയായ സജിത പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.