കൊച്ചി: ആക്രമിക്കപ്പെട്ട നടിയെ നുണ പരിശോധനക്ക് വിധേയമാക്കണമെന്ന തന്‍റെ പരാമര്‍ശത്തിൽ നടിയോടും കുടുംബാംഗങ്ങളോടും പൊതുജനങ്ങളോടും മാപ്പ് ചോദിക്കുന്നുവെന്ന് നടൻ സലീംകുമാർ. തന്‍റെ പ്രസ്താവന തികഞ്ഞ അപരാധവും സ്ത്രീവിരുദ്ധവുമായിരുന്നുവെന്ന് മനസിലാക്കിയതായി അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഇത് സംബന്ധിച്ച് ഫെയ്‌സ്ബുക്കില്‍ ഇട്ട കുറിപ്പില്‍ നിന്നും ഈ പരാമര്‍ശങ്ങള്‍ ഒഴിവാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് നടന്‍ ദിലീപിനെ പിന്തുണച്ചും ആക്രമിക്കപ്പെട്ട നടിയെ നുണപരിശോധനക്ക് വിധേയമാക്കണമെന്നും ആവശ്യപ്പെട്ട് സലിംകുമാര്‍ ഫേസ്ബുക്കിൽ കുറിപ്പിട്ടത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
ഞാൻ ഇന്നലെ ഫേസ്ബുക്കിൽ ഇട്ടിരുന്ന ഒരു പോസ്റ്റിൽ ഇരയായ നടിയെ നുണ പരിശോധനക്ക് വിധേയമാക്കണമെന്നുള്ള എന്‍റെ പരാമർശം പിന്നീട് ആലോചിച്ചപ്പോൾ ഒരു തികഞ്ഞ അപരാധവും സ്‌ത്രീ വിരുദ്ധവുമാണെന്ന് മനസ്സിലാക്കിയതുകൊണ്ടു ഈ നടിയോടും കുടുംബാംഗങ്ങളോടും അതോടൊപ്പം തന്നെ പൊതുജനങ്ങളോടും മാപ്പു ചോദിക്കുന്നു. ഈ പരാമർശം ആ പോസ്റ്റിൽ നിന്നും ഞാൻ മാറ്റുന്നതായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.