മലപ്പുറത്തെ ഫുട്ബാൾ ആവേശത്തിെൻറ കഥപറയുന്ന സുഡാനി ഫ്രൈം നൈജീരിയയുടെ ട്രൈലർ ഹിറ്റായിരുന്നു. ജില്ലയിലെ സെവൻസ് ഫുട്ബാളിന്റെ പഷ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം സൗബിൻ ഷാഹിർ നായകനാകുന്ന ആദ്യ സിനിമയാണ്. നൈജീരിയൻ നടൻ സാമുവൽ അബിയോളയും ചിത്രത്തിലുണ്ട്. നേരത്തെ തനിക്ക് മലയാള ഭാഷ അറിയില്ലെന്നും പൊളി, കട്ട വെയ്റ്റിങ് എന്നതിന്‍റെ അർഥമെന്തെന്നും ചോദിച്ച് സാമുവൽ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ സൗബിനുമൊത്തുള്ള ചെറിയ വിഡിയോ ഷെയർ ചെയ്തിരിക്കുകയാണ് സാമുവൽ. സൗബിൻ സുഡാനി ഭാഷ അനുകരിക്കാൻ ശ്രമിക്കുന്നതാണ് വിഡിയോയിലുള്ളത്.
നവാഗതനായ സക്കരിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രമാണ് സുഡാനി ഫ്രെം നൈജീരിയ. സമീർ താഹിറും ഷൈജു ഖാലിദും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.