മാസ്റ്റർ പീസിന്‍റെ ലൊക്കേഷനിൽ വെച്ച് മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ച് നടൻ സന്തോഷ് പണ്ഡിറ്റ്. `ഉരുക്കൊന്നുമല്ല മഹാ പാവമാ` എന്ന അടിക്കുറിപ്പോടെയാണ് പണ്ഡിറ്റ് ചിത്രം പോസ്റ്റ് ചെയ്തത്.
പുലിമുരുകനുശേഷം തിരക്കഥാകൃത്ത് ഉദയ് കൃഷ്ണയുടെ മാസ് ത്രില്ലറാണ് ചിത്രം. രാജാധിരാജ എന്ന ചിത്രത്തിെൻറ സംവിധായകൻ അജയ് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പ്രശസ്ത കഥാകൃത്ത് പ്രവാസി സി.എച്ച്. മുഹമ്മദാദ് റോയൽ സിനിമാസിെൻറ ബാനറിൽ ഇൗബിഗ് ബഡ്ജറ്റ് ചിത്രം നിർമിക്കുന്നത്. എഡ്ഡി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന എേഡ്വർഡ് ലിവിങ് സ്റ്റൺ എന്ന കോളജ് അധ്യാപകനായാണ് മമ്മൂട്ടി എത്തുന്നത്. സാജൻ സംവിധാനം ചെയ്ത 'സ്നേഹമുള്ള സിംഹം, കമലിെൻറ മഴയെത്തും മുേമ്പ' എന്നീ ചിത്രങ്ങളിൽ മമ്മൂട്ടി കൊളേജ് അധ്യാപകനായി വേഷമിട്ടിരുന്നു.
മുകേഷ്, ഗണേഷ്കുമാർ,ക്യാപ്റ്റൻ രാജു, ഉജ്ജനി മുകുന്ദൻ, പൂനം ബജ്വ, വരലക്ഷ്മി, ശരത് കുമാർ, ലെന, െതസ്നിഖാൻ, മഹിമാനമ്പ്യാർ, പാഷാണം ഷാജി, കലാഭവൻ ഷാ ജോൺ, മക്ബൂൽ സൽമാൻ, കൈലാഷ്, ദിവ്യദർശൻ ജോൺ, സുഗുണേഷ്, ബിജുക്കുട്ടൻ, ശിവജി ഗുരുവായൂർ, മഞ്ജുസതീഷ്, നന്ദു, സന്തോഷ് പണ്ഡിറ്റ് കൂടാതെ ഒേട്ടറെ പുതുമുമുഖങ്ങളും ചിത്രത്തിൽഅഭിനയിക്കുന്നു.
ക്യാമറ: വിനോദ് ഇല്ലം പള്ളി, സംഗീതം: ദീപക്ദേവ്, ഗാനരചന: റഫീഖ് അഹമ്മദ്, ഹരിനാരായണൻ, സന്തോഷ് വർമ, സംഘട്ടനം: െശൽവ, അനൽ അരശ്, മാഫിയശശി, ആർട്ട്: ഗിരീഷ് മേനോൻ, എഡിറ്റിങ്: ജോൺ കുട്ടി, കോസ്റ്റ്യൂം: പ്രവീൺ വർമ, മെയ്ക്കപ്പ്: ജിത്തു പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊരുത്താസ്, വിതരണം: യു.കെ. സ്റ്റുഡിയോ. കോളജ്സ് സ്റ്റിൽസ്: സെനറ്റ് സേവ്യർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.