ഉയരെ തീർന്നപ്പോൾ ഉയർന്ന കൈയടി ഏറെ സന്തോഷിപ്പിച്ചു ​-സത്യൻ അന്തിക്കാട്​

തിയേറ്ററുകളിൽ കൈയടികൾ നേടി മുന്നേറുകയാണ്​ പാർവതി നായികയായെത്തിയ ഉയരെ. ഉയ​രെയെ നിരവധി പേരാണ്​ പ്രശംസകൾ കൊണ് ട്​ മൂടുന്നത്​​. ഇപ്പോൾ സംവിധായകൻ സത്യൻ അന്തിക്കാടും സിനിമയെ പ്രശംസിച്ച്​ രംഗത്തെത്തിയിരിക്കുകയാണ്​​. ഉയരെ സിനിമ തീർന്നപ്പോൾ തിയേറ്ററുകളിൽ ഉയർന്ന കൈയടി ഏറെ സന്തോഷിപ്പിച്ചുവെന്നാണ്​ സത്യൻ അന്തിക്കാട്​ ഫേസ്​ബുക്കി ൽ കുറിച്ചിരിക്കുന്നത്​.

പൈലറ്റാവാൻ ആഗ്രഹിക്കുന്ന പെൺകുട്ടിയുടെയും അതിനായി അവൾ നേരിടേണ്ടി വരുന്ന പ്രതിസ ന്ധികളുടെയും കഥയാണ്​ ഉയരെ. നവാഗതനായ മനു അശോകാണ്​ ഉയരെ സംവിധാനം ചെയ്​തിരിക്കുന്നത്​. ബോബി-സഞ്​ജയ്​ ടീമാണ്​ സിനിമക്കായി തിരക്കഥയൊരുക്കിയിരിക്കുന്നത്​.

സത്യൻ അന്തിക്കാടിൻെറ ഫേസ്​ബുക്ക്​ പോസ്​റ്റിൻെറ പൂർണ്ണരൂപം

'ഉയരെ' കണ്ടു.

കണ്ടു ശീലിച്ച രീതിയിലുള്ള സിനിമയല്ല. ഒരു ഹിറ്റ് സിനിമക്ക് നിർബ്ബന്ധമായും ഉണ്ടാകണമെന്ന് വിചാരിക്കുന്ന സ്ഥിരം ചേരുവകളൊന്നുമില്ല. എന്നിട്ടും പടം തീർന്നപ്പോൾ തിയ്യേറ്ററിലുയർന്ന കൈയടി എന്നെ ഏറെ സന്തോഷിപ്പിച്ചു.
കാരണങ്ങൾ രണ്ടാണ്..

ഒന്ന് 'ഉയരെ' മനസ്സു നിറയുന്ന ഒരു അനുഭവമായി മാറി എന്നത്. മറെറാന്ന്, ആദ്യമായി ഒരു സിനിമയെടുക്കാൻ തീരുമാനിച്ചപ്പോൾ റിസ്കും വെല്ലുവിളികളുമൊന്നും കാര്യമാക്കാതെ 'എസ് ക്യൂബ്സ്' എന്ന പുതിയ നിർമ്മാതാക്കൾ കാണിച്ച ധൈര്യം.

ബോബിയും സഞ്ജയും ഇതാദ്യമായല്ല നമ്മളെ അതിശയിപ്പിക്കുന്നത്. വിശാലമായ ഒരു കഥയല്ല, മനുഷ്യന്റെ ചില അവസ്ഥകളാണ് അവരുടെ സിനിമ. അതിന്റെ സൗന്ദര്യം 'ട്രാഫിക്' പോലുള്ള സിനിമകളിൽ നമ്മൾ കണ്ടതാണ്. കൈയൊതുക്കമുള്ള തിരക്കഥയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് 'ഉയരെ'.

പാർവ്വതിയും ടൊവീനോയും ആസിഫലിയും മാത്രമല്ല സിദ്ധിക്കും പ്രേംപ്രകാശുമടക്കം അഭിനയിച്ച എല്ലാവരും 'ഉയരെ'ക്ക് ഉയിരു നൽകിയവരാണ്. ക്യാമറയും എഡിറ്റിംഗും സംഗീതവും എല്ലാം.

മലയാളത്തിൽ പ്രതിഭയുള്ള യുവസംവിധായകരുടെ അരങ്ങേറ്റ കാലമാണിത്. സക്കരിയ,മധു.സി.നാരായണൻ, ഇപ്പോഴിതാ മനു അശോകനും. മനു ഒരു വലിയ പ്രതീക്ഷയാണ്.

എല്ലാവർക്കും എന്റെ സ്നേഹം.

Tags:    
News Summary - Sathyan anthikad facebook post-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.