അടുത്തത്​ ​പ്രകാശ​െൻറ കഥ, നായകൻ ഫഹദ്​; 16 വർഷങ്ങൾക്ക്​ ശേഷം സത്യനും ശ്രീനിയും

സത്യൻ അന്തിക്കാടും ​ശ്രീനിവാസനും ഒരുമിച്ചപ്പോൾ മലയാളികൾക്ക്​ കിട്ടിയത്​ ഒരുകൂട്ടം മികച്ച ചിത്രങ്ങളായിരുന്നു. നാടോടിക്കാറ്റും സന്ദേശവും സന്മനസുള്ളവർക്ക്​ സമാധാനവും വരവേൽപ്പുമൊക്കെ മലയാളികൾക്ക്​ മറക്കാനാകുമോ?... എന്നാലിതാ 16 വർഷങ്ങൾക്ക്​ ശേഷം സത്യനും ശ്രീനിയും വീണ്ടും ഒന്നിക്കുന്നു. നായകൻ യുവനിരയിലെ ഏറ്റവും ശ്രദ്ദേയനായ ഫഹദ്​ ഫാസിലും.

മലയാളി എന്നാണ്​ ചിത്രത്തിന്​ നൽകിയിരിക്കുന്ന പേര്​. സത്യൻ-ശ്രീനി ടീമി​​​​െൻറ പതിവ്​ ചിത്രങ്ങൾ പോലെ തന്നെ ഒരു ആക്ഷേപഹാസ്യ രീതിയിലുള്ളതായിരിക്കും മലയാളി എന്ന ചിത്രവും. ഷാൻ റഹ്​മാൻ സംഗീതം നൽകുന്ന ചിത്രത്തി​​​​െൻറ ഷൂട്ടിങ്​ ജൂലൈ ആദ്യവാരം തുടങ്ങിയേക്കും.

എല്ലാവർക്കും വിഷു ആശംസകൾ നേർന്ന സത്യൻ ത​​​​െൻറ അടുത്ത ചിത്രത്തി​​​​െൻറ ഒൗദ്യോഗിക പ്രഖ്യാപനം നടത്തി. പുതിയ ചിത്രത്തി​​​​െൻറ കഥക്ക്​ വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാനും ശ്രീനിവാസനും. നമ്മൾ പറയാൻ പോകുന്നത് പ്രകാശ​​​​െൻറ കഥയാണ്​. ​ഗസറ്റിൽ പരസ്യപ്പെടുത്തി, 'പി ആർ ആകാശ്' എന്ന് സ്വയം പേര് മാറ്റിയ പ്രകാശ​​​​െൻറ കഥ."പറഞ്ഞു പറഞ്ഞ് ആ കഥ വികസിച്ചു. അതാണ് ഞങ്ങളുടെ പുതിയ സിനിമ. ഫഹദ് ഫാസിലാണ് പ്രകാശൻ. സത്യൻ അന്തിക്കാട്​ ​ഫേസ്​ബുക്കിൽ കുറിച്ചു.

ഒരു ഇന്ത്യൻ പ്രണയകഥയെന്ന സൂപ്പർഹിറ്റ്​ ചിത്രത്തിന്​ ശേഷം ഫഹദും സത്യനും കൂടെ ശ്രീനിവാസനും വരു​േമ്പാൾ പ്രതീക്ഷ വാനോളമാണ്​. മെഗാഹിറ്റായ ജോമോ​​​​െൻറ സുവിശേഷങ്ങൾ'ക്ക് ശേഷം ഫുൾമൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാടാണ്​ ഈ സിനിമയും നിർമ്മിക്കുന്നത്​.

ഫേസ്​ബുക്ക്​ പോസ്​റ്റി​​​​െൻറ പൂർണ്ണരൂപം

എല്ലാവർക്കും സന്തോഷം നിറഞ്ഞ വിഷു ആശംസകൾ.

പുതിയ സിനിമയുടെ കഥയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഞാനും ശ്രീനിവാസനും.
പല കഥകളും ആലോചിച്ചു. 
പലതും ആരംഭത്തിൽ തന്നെ വിട്ടു.
"എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന്" ദാസനും വിജയനും പറഞ്ഞത് വെറുതെയല്ലല്ലോ.

ഒരു ദിവസം അതിരാവിലെ ഉറക്കമുണർന്ന് വരുമ്പോൾ, പുറത്തെ മുറിയിൽ ശ്രീനിവാസൻ ശാന്തനായി ഇരിക്കുന്നു.
"കഥ കിട്ടി"
ശ്രീനി പറഞ്ഞു.
"കഥക്ക് വേണ്ടി നമ്മൾ കാട് കേറി അലയേണ്ട കാര്യമൊന്നുമില്ല. നമുക്ക് ചുറ്റും തന്നെയുണ്ട് കഥാപാത്രങ്ങൾ."
ദാസനും വിജയനും, ഗോപാലകൃഷ്ണപ്പണിക്കരും, മുരളിയും, കാഞ്ചനയും, ശ്യാമളയും, തളത്തിൽ ദിനേശനുമൊക്കെ നമ്മുടെ ചുറ്റുവട്ടത്ത് നിന്ന് ശ്രീനി കണ്ടെടുത്തവരാണ്.

"നമുക്ക് പ്രകാശന്റെ കഥ പറയാം. ഗസറ്റിൽ പരസ്യപ്പെടുത്തി, 'പി ആർ ആകാശ്' എന്ന് സ്വയം പേര് മാറ്റിയ പ്രകാശന്റെ കഥ."
പറഞ്ഞു പറഞ്ഞ് ആ കഥ വികസിച്ചു. 
അതാണ് ഞങ്ങളുടെ പുതിയ സിനിമ. 
ഫഹദ് ഫാസിലാണ് പ്രകാശൻ.

'ജോമോന്റെ സുവിശേഷങ്ങൾ'ക്ക് ശേഷം ഫുൾമൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് തന്നെ ഈ സിനിമയും നിർമ്മിക്കുന്നു.
ജൂലൈ ആദ്യവാരം ചിത്രീകരണം തുടങ്ങാം.
എസ്.കുമാർ ആണ് ഛായാഗ്രഹണം. 
ഷാൻ റഹ്മാൻ സംഗീതമൊരുക്കുന്നു.

വൈകി പേരിടുന്ന സ്ഥിരം രീതിയും ഒന്ന് മാറ്റുകയാണ്.

'മലയാളി' എന്നാണ് സിനിമയുടെ പേര്.

Full View
Tags:    
News Summary - Sathyan Anthikad sreenivasan film after 16 years-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.