മോഹൻലാലിന്‍റെ ബിഗ് ബജറ്റ് ചിത്രമായ ഒടിയന്‍റെ രണ്ടാം ടീസർ പുറത്തിറങ്ങി. കാശിയിൽ നിന്നും തേങ്കുറിശ്ശിയിലെത്തുന്ന ഒടിയനെ കുറിച്ച് മോഹൻലാൽ തന്നെ വിവരിക്കുന്ന ടീസറാണ് പുറത്തു വന്നത്.
ടീസറിലെ മോഹൻലാലിന്‍റെ വാക്കുകൾ
അന്ന് കാശിയിൽവച്ച് ഞാൻ പറഞ്ഞിരുന്നല്ലോ, ഇനിയുള്ള എന്റെ യാത്ര തേൻകുറിശിയിലേക്ക് ആണെന്ന്. ഞാൻ അവിടെ എത്തിക്കഴിഞ്ഞു. എന്റെ ഈ ഒടിയൻ മാണിക്യന്റെ തേൻകുറിശിയിൽ.കേട്ടില്ലെ, കരിമ്പനക്കാറ്റ് അടിക്കുന്നത്. എന്റെ ഭൂതകാലത്തിന്റെ ഓർമകളുണ്ട് ആ കാറ്റിന്റെ ഇരമ്പലിൽ. എത്രയെത്ര ഓർമകൾ. ചിരിപ്പിച്ച, കരയിപ്പിച്ച, മോഹിപ്പിച്ച, മരവിപ്പിച്ച എത്രയെത്ര ഓര്‍മകൾ.
തിരിച്ചെത്തിയപ്പോഴാണ് ഞാൻ അറിഞ്ഞത്. എനിക്കൊപ്പം എന്റെ കഥയിലെ കഥാപാത്രങ്ങൾക്കെല്ലാവർക്കും വയസ്സായി കഴിഞ്ഞിരിക്കുന്നു. പക്ഷെ തേൻകുറിശിക്ക് മാത്രം എന്തൊരു ചെറുപ്പമാണ്.ഞാൻ അന്ന് ഇവിടെ നിന്ന് യാത്ര പറഞ്ഞ് പോയപ്പോൾ ഇവിടെ ബാക്കിവച്ച പ്രണയത്തിനും പകയ്ക്കും ചതിക്കും പ്രതികാരത്തിനും ഒന്നും വയസ്സായിട്ടേ ഇല്ല. ഞാൻ എന്റെ ഓർമകളിലേക്ക് മടങ്ങട്ടെ, വീണ്ടും കാണാം തേജസ്സും ഓജസ്സുമുള്ള ആ പഴയ മാണിക്യനായി.
വാരണാസിയും പാലക്കാടുമാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. മാണിക്യന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹൻലാൽ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യരാണ് നായിക.
ആശിര്‍വാദ് സിനിമാസിെൻറ ബാനറില്‍ ആൻറണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. വി.എ.ശ്രീകുമാര്‍ മേനോനാണ് ചിത്രത്തിെൻറ സംവിധാനം. ദേശീയ അവാര്‍ഡ് നേടിയ തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് തിരക്കഥാകൃത്ത്. നടൻ പ്രകാശ് രാജ് ആണ് പ്രതിനായക കഥാപാത്രമായി വരുന്നത്. സാബു സിറിലാണ് പ്രൊഡക്ഷന്‍ ഡിസൈന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.