കൊച്ചി: സീരിയൽ സംവിധായകൻ തന്നോട് മോശമായി പെരുമാറുകയും മാനസിക പീഡനത്തിനു വിധേയമാക്കുകയും െചയ്തെന്ന സീരിയൽ നടി നിഷ സാരംഗിെൻറ ആരോപണത്തെ തുടർന്ന് സംവിധായകനെതിരെ വനിത കമീഷൻ കേസെടുത്തു. ‘ഉപ്പും മുളകും’ എന്ന സീരിയലിെൻറ സംവിധായകൻ ഉണ്ണികൃഷ്ണനെതിരെയാണ് കേസെടുത്തത്. സീരിയലിൽ നിന്ന് ഒഴിവാക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന നടിയുടെ പരാതി അന്വേഷിക്കുമെന്ന് വനിതാ കമീഷൻ അധ്യക്ഷ എം.സി ജോസഫൈൻ ഉറപ്പു നൽകിയിരുന്നു.
സീരിയലിൽ നിഷ തുടരണമെന്നും സംവിധായകനെ മാറ്റണമെന്നുമുള്ള ആവശ്യവുമായി സമൂഹ മാധ്യമങ്ങളിലൂടെ നിരവധി പ്രേക്ഷകരാണ് രംഗത്തെത്തിയത്. സിനിമയിലെ വനിതാകൂട്ടായ്മയായ ഡബ്ല്യു.സി.സിയും നിഷക്ക് പിന്തുണയുമായി രംഗത്തെത്തി. സംവിധായകൻ ഉണ്ണികൃഷ്ണനെ മാറ്റാമെന്ന ഉറപ്പാണ് തനിക്ക് വാക്കാൽ ചാനൽ അധികൃതർ നൽകിയിട്ടുള്ളതെന്നും മറിച്ചാണെങ്കിൽ താൻ തുടരില്ലെന്നും നടി ‘മാധ്യമ’ത്തോട് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.