തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്പറേഷന് ചെയര്‍മാനായി ഷാജി എന്‍ . കരുണിനെ നിയമിച്ചു. ലെനിന് രാജേന്ദ്രന് അന്തരിച്ചതിനെത്തുടര്‍ന്ന് വന്ന ഒഴിവിലാ ണ് നിയമനം. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് മെഡലോടുകൂടി ഛായാഗ്രഹണത്തില്‍ ഡിപ്ലോമ നേടിയ ഷാജി എൻ. കരുൺ പ്രശസ്ത സംവിധായകനായ ജി. അരവിന്ദനോടൊപ്പമാണ് ചലച്ചിത്രലോകത്തേക്ക് എത്തുന്നത്.
കെ.ജി. ജോര്‍ജ്, എം.ടി തുടങ്ങിയ പ്രമുഖരോടൊപ്പം പ്രവര്‍ത്തിച്ച ഇദ്ദേഹത്തിന് മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന-ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ പിറവി എന്ന ചലച്ചിത്രത്തിലൂടെ അന്താരാഷ്ട്രപ്രശസ്തി നേടിയ ഇദ്ദേഹം കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പ്രഥമ അധ്യക്ഷനായും കേരളത്തിെൻറ രാജ്യാന്തര ചലച്ചിത്രമേളയുടേ അധ്യക്ഷനായും പ്രവര്‍ത്തിച്ചുണ്ട്.
കല-സാഹിത്യരംഗങ്ങളിലെ സംഭാവനക്ക് ഫ്രഞ്ച് സര്‍ക്കാര്‍ നൽകുന്ന ‘ഓര്‍ഡര്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് ലെറ്റേഴ്സ്’ പുരസ്കാരവും 2011ല്‍ പത്മശ്രീ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.