ദേശീയ ചലച്ചിത്ര അവാര്‍ഡ് നിഷേധിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുകയാണ്. ചടങ്ങ് ബഹിഷ്കരിച്ചവരെ പിന്തുണച്ചും എതിർത്തും സാമൂഹ്യമാധ്യമങ്ങളിൽ പ്രമുഖർ രംഗത്തുവരുന്നുണ്ട്. പ്രശസ്ത നടൻ ഷമ്മി തിലകനും സാമൂഹ്യ മാധ്യമത്തിൽ അവാർഡ് ബഹിഷ്കരിച്ചവരെ പിന്തുണച്ചിരുന്നു. ഷമ്മി തിലകെൻറ പ്രസ്താവനയെ എതിർത്തും അനുകൂലിച്ചും നിരവധിപേർ രംഗത്തുവന്നു. എന്നാൽ ഷമ്മിയെ രുക്ഷമായ ഭാഷയിൽ വിമർശിച്ചവർക്ക് താരം നൽകിയ മറുപടിയാണ് ഇപ്പോൾ വൈറാലവുന്നത്.
അവാര്‍ഡ് വാങ്ങിയ യേശുദാസിനെ വിമൾശിച്ച് ഷമ്മി തിലകൻ ഇട്ട പോസ്റ്റിനാണ് പൊങ്കാല കിട്ടിയത്. ‘യൂ ടൂ ദാസേട്ടാ’ എന്നായിരുന്നു ഷമ്മിയുടെ ഫേസ്ബുക്ക് പോസ്റ്. എന്നാൽ ഒരാള്‍ ‘നീയാരാണെന്ന്’ ചോദിച്ച് രംഗത്തെത്തി. ‘താങ്കള്‍ എന്നെയാണ് ഉദ്ദേശിച്ചതെങ്കില്‍ പെരുന്തച്ചന്‍റെ മകനാണെന്നായിരുന്നു ഷമ്മിയുടെ മാസ് മറുപടി. ഷമ്മിയുടെ കുറിക്കുകൊള്ളുന്ന മറുപടിക്ക് ആയിരത്തോളം ലൈക്കുകളാണ് ലഭിച്ചത്.
'നാണമുണ്ടോ മിസ്റ്റർ ഷമ്മി നിങ്ങള്‍ക്ക് എന്നു പറഞ്ഞുതുടങ്ങുന്ന കമൻറിനുള്ള ഷമ്മി തിലകെൻറ മറുപടിയും ആരാധകർ ഏറ്റെടുത്തു. ‘‘കൊലയാളി മന്ത്രിമാരുടെ കയ്യിൽ നിന്നും പുരസ്‌കാരങ്ങൾ ഏറ്റു വാങ്ങാൻ ബുദ്ധിമുട്ടില്ല അല്ലെ? എല്ലിൻ കഷണത്തിനു വേണ്ടി ഇങ്ങിനെ തരം താഴരുത് മിസ്റ്റർ. അടുത്ത പ്രാവശ്യം കമ്മ്യൂണിസ്റ്റ് സർക്കാർ ഇന്ത്യ ഭരിക്കുമ്പോള്‍ തീർച്ചയായും എന്തേലും ഓക്കേ നിങ്ങൾക്കു നക്കാൻ തരും ! പക്ഷെ ജനങ്ങൾ വോട്ട് ചെയ്തു അധികാരം കൊടുക്കണം അവർക്കു !!! നടക്കണ കാര്യം വല്ലതും ആണോ മിസ്റ്റര്‍ ഷമ്മി ...' ഇതിനുള്ള ഷമ്മിയുടെ മറുപടി ഇങ്ങനെയായിരുന്നു.
'ഇത്രയും വാരി വലിച്ച് പറയണ്ടായിരുന്നു..! ആരാണ്ട് മെട്രോയിൽ കേറിയപ്പൊ ഒരു പേര് നൽകിയാരുന്നല്ലോ..? ആ പേര് കൂട്ടി എന്നെ വിളിച്ചിരുന്നേൽ ഞാൻ പോയി തൂങ്ങി ചത്തേനെ..!' ഇൗ മറുപടിക്കും കിട്ടി ആയിരത്തിന് മുകളില്‍ ലൈക്കുകൾ.
ദേശീയ പുരസ്കാര സംഭവം ചൂടുപിടിക്കുന്ന സാഹചര്യത്തിൽ സിനിമാ രംഗത്ത് നിന്നുമുള്ള പ്രതികരണങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. അലന്‍സിയര്‍, സംസ്ഥാന അവാര്‍ഡ് ജേതാവ് ഇന്ദ്രന്‍സ് തുടങ്ങി നിരവധി പേര്‍ പ്രതികരണവുമായി എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.