ഷംന കാസിം ബ്ലാക് മെയിൽ കേസ്: ജാമ്യം ലഭിച്ച പ്രതികൾ വീണ്ടും പിടിയിൽ

കൊച്ചി: ഷംനാ കാസിം ബ്ലാക്ക്‌മെയിൽ കേസിൽ ജാമ്യം ലഭിച്ച മൂന്ന് പ്രതികൾ വീണ്ടും പൊലീസ് പിടിയിൽ. പാലക്കാട് പെൺകുട്ടികളെ മുറിയിൽ  തടഞ്ഞുവച്ച് കേസിലാണ് ഇവരെ വീണ്ടും കസ്റ്റഡിയിൽ എടുത്തത്. വെള്ളിയാഴ്ച ജാമ്യം ലഭിച്ച പ്രതികളായ ഹാരീസ്, അബൂബക്കർ, ശരത്ത് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരുടെ അറസ്റ്റ് ഇന്നുണ്ടാവും.

അതേസമയം, ഷംന കാസിം കേസിൽ പൊലീസ് കുറ്റപത്രം ഉടൻ സമർപ്പിക്കും. ഷംനയെ വിവാഹം ആലോചിക്കാനെന്ന വ്യാജേന കെണിയിലകപ്പെടുത്തി തട്ടിക്കൊണ്ടുപോകാനായിരുന്നു പദ്ധതി.  ജൂൺ 24ന് ഷംനയുടെ വീട്ടിലെത്തിയ സംഘത്തെക്കുറിച്ച് സംശയം തോന്നിയ മാതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പിടിയിലായ പ്രതികളിൽ മൂന്ന് പേർക്ക് വ്യാഴാഴ്ച കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. 

Latest Video:

Full View

Tags:    
News Summary - Shamna kasim black mail case- Culprits who go bail again in police custody- movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.