ഷംന കാസിം ബ്ലാക് മെയിൽ കേസ്: ചോദ്യം ചെയ്ത ശേഷം മൂന്ന് സ്ത്രീകളെ വിട്ടയച്ചു

കൊച്ചി: ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത കേസില്‍ ചോദ്യം ചെയ്യാനായി വിളിപ്പിച്ച മൂന്ന് സ്ത്രീകളെ പൊലീസ് വിട്ടയച്ചു. വിവാഹാലോചനയുടെ ഭാഗമായി ചില സ്ത്രീകളും ഷംനയെ വിളിച്ചതായുള്ള വിവരത്തെ തുടർന്നാണ് പൊലീസ് സ്ത്രീകളെ ചോദ്യം ചെയ്തത്. മുഖ്യ പ്രതികളുടെ അടുത്ത ബന്ധുക്കളായ മൂന്ന് സ്ത്രീകളെ പൊലിസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു വിട്ടയച്ചു. 

ഇതിനിടെ ഏഴാം പ്രതി ഷെരീഫിന്‍റെ ഭാര്യ ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കിയിട്ടുണ്ട്. ഇവരോട് നാളെ അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ബ്ലാക് മെയിലിംഗുമായി ബന്ധപ്പെട്ട് ഒരു പരാതി കൂടി പോലിസിന് ലഭിച്ചു. മലപ്പുറം സ്വദേശിയായ യുവതിയാണ് ശനിയാഴ്ച പരാതി നൽകിയത്. ഷംനയുടെ കേസില്‍ മൂന്നാം പ്രതി ശരത്, അഞ്ചാം പ്രതി അബൂബക്കര്‍, ആറാം പ്രതി ഹാരിസ് എന്നിവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. പുറത്തിറങ്ങിയ ഇവരെ മോഡലുകളെ തട്ടിപ്പിനിരയാക്കിയെന്ന കേസില്‍ പോലിസ് വീണ്ടും അറസ്റ്റ് ചെയ്തു. ഇവർ നാളെ വീണ്ടും ജാമ്യാപേക്ഷ നൽകും.

Tags:    
News Summary - Shamna kasim black mail case- Movies news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.