കൊച്ചി: ഷെയ്ൻ നിഗം വിഷയത്തിൽ ചർച്ചയാവാമെന്ന് ഫെഫ്ക (ഫിലിം എംേപ്ലായീസ് ഫെഡറേഷൻ ഓഫ് കേരള) ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. മോഹൻലാലിെൻറ സാന്നിധ്യത്തിൽ ഈ മാസം 22ന് ചേരുന്ന ‘അമ്മ’ എക്സിക്യൂട്ടിവ് യോഗശേഷം ഫെഫ്ക തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
രണ്ട് പുതുമുഖ സംവിധായകരുടെ സിനിമകൾ പൂർത്തിയാക്കണമെന്നാണ് ഫെഫ്കയുടെ നിലപാട്. എല്ലാ സംഘടനകളുടെയും വികാരം മാനിച്ചാവണം ചർച്ച. വിഷയം ‘അമ്മ’യുമായി ചർച്ച ചെയ്ത് പരിഹരിക്കാനൊരുങ്ങുമ്പോഴാണ് ഷെയ്ൻ നിർമാതാക്കൾക്കെതിരെ പരാമർശം നടത്തിയത്. അത്തരമൊരു വ്യക്തിയുമായി അവർ ഉടൻ ചർച്ചക്ക് ഒരുക്കമല്ല. അത് സ്വാഭാവികമാണ്. നടെൻറ ഭാഗത്തുനിന്ന് പ്രശ്നമുണ്ടാവില്ലെന്ന് നിർമാതാക്കൾക്ക് ഉറപ്പ് കൊടുക്കേണ്ടത് ‘അമ്മ’യും ഫെഫ്കയുമാണെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.
എന്നാൽ, ഫേസ്ബുക്ക് വഴിയുള്ള ഷെയ്നിെൻറ ക്ഷമാപണം സ്വീകാര്യമല്ലെന്നാണ് ഫിലിം ചേംബർ നിലപാട്. മറ്റ് ഭാഷകളിലും വിലക്ക് ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ദക്ഷിണേന്ത്യൻ ഫിലിം ചേംബറിന് നൽകിയ കത്ത് തൽക്കാലം പിൻവലിക്കില്ലെന്നും ചേംബർ ഭാരവാഹികൾ വ്യക്തമാക്കി.
അതേസമയം, തെൻറ ക്ഷമാപണം നിർമാതാക്കൾ സ്വീകരിക്കുമെന്നും വിലക്ക് നീങ്ങുമെന്നുമാണ് പ്രതീക്ഷയെന്ന് ഷെയ്ൻ പ്രതികരിച്ചു.
മുടങ്ങിയ മൂന്ന് സിനിമകളും പൂർത്തിയാക്കാൻ തയാറാണ്. പ്രശ്നപരിഹാരത്തിന് ‘അമ്മ’ ഇടപെടുമെന്നാണ് കരുതുന്നത്. പ്രശ്നങ്ങൾ അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണെന്നും ഷെയ്ൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.