കൊച്ചി: നടൻ ഷെയ്ൻ നിഗമിന് നിർമാതാക്കൾ ഏർപ്പെടുത്തിയ വിലക്ക് പിൻവലിപ്പിക്കുന്നതിന് സിനിമസംഘടനകൾ മുൻകൈയെടുത്ത് നടത്തുന്ന ചർച്ചകൾ തുടരും. മുടങ്ങിയ മൂന്ന് സിനിമ പൂർത്തിയാക്കാൻ ഷെയ്ൻ സന്നദ്ധത അറിയിച്ചതോടെ സമവായത്തിന് സാധ്യത തെളിഞ്ഞു. വരുംദിവസങ്ങളിൽ കൂടുതൽ ചർച്ച നടക്കും.
വെയിൽ, കുർബാനി, ഉല്ലാസം എന്നീ സിനിമകൾ പൂർത്തിയാക്കാൻ തയാറാണെന്ന് ഷെയ്ൻ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെ അറിയിച്ചിട്ടുണ്ട്. എത്ര ദിവസത്തെ ജോലി ശേഷിക്കുന്നുെണ്ടന്ന് ഫെഫ്ക ‘അമ്മ’യെ അറിയിക്കും. സിനിമകളുമായി സഹകരിക്കണമെന്ന് മോഹൻലാലും ഷെയ്നിനോട് ആവശ്യപ്പെട്ടിരുന്നു. തർക്കം ആവർത്തിക്കില്ലെന്ന് ഉറപ്പാക്കിയശേഷം ഫെഫ്കയുമായും ആവശ്യമെങ്കിൽ വീണ്ടും ഷെയ്നുമായും ചർച്ച നടത്തുമെന്ന് ഇടവേള ബാബു അറിയിച്ചു. ഫെഫ്ക പ്രതിനിധികളും ഷെയ്നുമായി സംസാരിക്കും. ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ‘അമ്മ’യും ഫെഫ്കയും നിർമാതാക്കളുടെ സംഘടനക്ക് കത്ത് നൽകിയിരുന്നു.
അതേസമയം, ‘അമ്മ’യുമായി നടത്തിയ ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നും നിർമാതാക്കളുമായി സംസാരിച്ച് ഇനി അവർ തീരുമാനമുണ്ടാക്കട്ടെയെന്നും ഷെയ്ൻ പ്രതികരിച്ചു. സിനിമകൾ പൂർത്തിയാക്കാൻ സഹകരിക്കില്ലെന്ന് താൻ ആരോടും പറഞ്ഞിട്ടില്ല. പറഞ്ഞതിെനക്കാൾ കൂടുതൽ സമയം സിനിമക്ക് നൽകിയിട്ടുണ്ട്. നിർമാതാക്കൾ സമർപ്പിച്ച കരാർ വ്യാജമാണ്.
കാര്യങ്ങൾ ജനം അറിയണമെന്നതുകൊണ്ടാണ് എല്ലാം തുറന്നുപറഞ്ഞത്. മുടി മുറിച്ചത് സിനിമയെ ബാധിക്കിെല്ല എന്ന ചോദ്യത്തിന് തന്നെ ബാധിക്കുന്നതൊന്നും അവർക്ക് പ്രശ്നമല്ലെങ്കിൽ സിനിമയെ ബാധിക്കുന്നത് തനിക്കും പ്രശ്നമല്ലെന്നായിരുന്നു മറുപടി.
ഷെയ്നിനെതിരെ സംവിധായകൻ
കൊച്ചി: ഷെയ്ന് നിഗമിനെതിരെ ‘വെയില്’ സിനിമയുടെ സംവിധായകന് ശരത് മേനോൻ. എങ്ങനെയെങ്കിലും പ്രശ്നങ്ങൾ തീരട്ടെ എന്ന് കരുതിയാണ് ഇതുവരെ മൗനം പാലിച്ചതെന്നും എന്നിട്ടും ഷെയ്ൻ തന്നെ കുറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഷെയ്നിനെ പ്രകോപിപ്പിക്കുന്ന ഒരുവാക്കുപോലും താൻ പറഞ്ഞിട്ടില്ല. ഒരുദിവസംപോലും ഷെയ്ൻ 16 മണിക്കൂർ അഭിനയിച്ചിട്ടില്ല. ഒരുദിവസം പരമാവധി അഭിനയിച്ചത് 45 മിനിറ്റാണ്. ഹോട്ടലിലും കാരവനിലും ചെലവഴിക്കുന്നത് അഭിനയിക്കുന്ന സമയമായി കണക്കാക്കാനാവില്ല.
ഷെയ്ൻ എത്ര സമയം അഭിനയിച്ചെന്ന് തെളിയിക്കുന്ന കാമറ ലോഗ് തെൻറ കൈവശമുണ്ട്. ഇത് ഫെഫ്കക്കും നിർമാതാക്കൾക്കും ‘അമ്മ’ക്കും നൽകിയിട്ടുണ്ട്. ഷെയ്ന് സഹകരിച്ചിരുന്നെങ്കില്‍ സിനിമ 17 ദിവസംകൊണ്ട് തീർക്കാമായിരുന്നു. കൂടുതല്‍ പണം കിട്ടിയാലേ 15 ദിവസത്തിലധികം അഭിനയിക്കൂ എന്നായിരുന്നു ഷെയ്നിെൻറ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.