വെയിൽ പൂർത്തിയാക്കാൻ ധാരണയായിരുന്നു; കൈയും കാലും കെട്ടിയിട്ടാണോ വിലക്കുക -ഷെയിൻ നിഗം

കൊച്ചി: വെയിൻ സിനിമ പൂർത്തിയാക്കാൻ ധാരണയായിരുന്നുവെന്ന്​ ഷെയിൻ നിഗം. കഴിഞ്ഞ ദിവസം വരെ നിർമ്മാതാക്കളുടെ സംഘടന ഭാരവാഹികളായ ആ​േൻറാ ജോസഫ്, മഹാ സുബൈർ, സിയാദ്​ കോക്കർ എന്നിവരുമായി സംസാരിച്ചിരുന്നു. പ്രശ്​നങ്ങൾ പറഞ്ഞു തീർക്കാമെന്നും വിലക്ക്​ വരില്ലെന്നുമാണ് അവർ​ തന്നോട്​ പറഞ്ഞതെന്നും ഷെയിൻ വ്യക്​തമാക്കി. ഓൺലൈൻ മാധ്യമമായ ദ ക്യുവിന്​ നൽകിയ അഭിമുഖത്തിലാണ്​ ഷെയ്​നി​​െൻറ പ്രതികരണം.

വെയിലിനായി അഞ്ച്​ ദിവസവും രാത്രിയും പകലും ചിത്രീകരണവുമായി സഹകരിച്ചു. മാനസിക പീഡനം കൂടിയപ്പോഴാണ്​ ലോക്കേഷനിൽ നിന്ന്​ ഇറങ്ങി പോയത്​. തനിക്ക്​ അറിയാവുന്ന ജോലി സിനിമയാണെന്നും അത്​ തന്നെ ഇനിയും ചെയ്യുമെന്നും ഷെയ്​ൻ പറഞ്ഞു.


വെയിൽ, കുർബാനി ചിത്രങ്ങൾ പൂർത്തിയാക്കില്ലെന്ന്​ താൻ പറഞ്ഞിട്ടില്ല. ഏഴ്​ കോടി രൂപ താൻ തിരികെ നൽകില്ല. പ്രശ്​നം ചർച്ചയിലൂടെ പരിഹരിക്കാമെന്നായിരുന്നു നിർമ്മാതാക്കളുടെ ഉറപ്പ്​. അവർ അത്​ പാലിച്ചില്ലെന്നും ഷെയ്​ൻ പറഞ്ഞു.

Tags:    
News Summary - Shane nigam press meet-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.