കൊച്ചി: താൻ ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ച് നിർമാതാവ് ജോബി ജോർജ് നടത്തിയ വാർത്തസമ്മേളനത്തിന് പ്രതിക രണവുമായി നടൻ ഷെയ്ൻ നിഗം. വാർത്തസമ്മേളനത്തിൽ നിർമാതാവ് പറഞ്ഞ കാര്യങ്ങൾക്ക് വ്യക്തിപരമായി മറുപടി പറയുന്നില ്ലെന്ന് ഇൻസ്റ്റഗ്രാം വിഡിയോയിൽ നടൻ വ്യക്തമാക്കി.
ജോബി ജോർജിെൻറ പത്രസമ്മേളനം കണ്ടവരുണ്ടെന്ന് വിശ ്വസിക്കുന്നു. ഇത് അതിനുള്ള മറുപടിയല്ല. അതിൽ പറഞ്ഞ ഒരു വാചകത്തിന് മാത്രമുള്ള മറുപടിയാണ്. പിന്നെ ആ വിഡിയോക്ക ് താഴെ കമൻറ് ചെയ്ത നല്ലവരായ ജനങ്ങളോടും. വെല്ലുവിളിയല്ല, എന്നെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെങ്കിൽ, എെ ൻറ റബ്ബ് (ദൈവം) ഉണ്ടെങ്കിൽ, ഞാൻ ഇതിന് മറുപടി തരുന്നില്ല; റബ്ബ് തന്നോളും -വിഡിയോയിൽ ഷെയ്ൻ നിഗം പറയുന്നു.
< p>താൻ അഭിനയിക്കുന്ന ‘വെയിൽ’ സിനിമയുടെ നിർമാതാവ് ജോബി ജോർജ് തനിക്കെതിരെ വധഭീഷണി മുഴക്കിയതായി ഷെയ്ൻ ആരോപ ിച്ചിരുന്നു. ഇത് നിഷേധിച്ചും ഷെയ്ൻ പണം വാങ്ങിയിട്ട് അഭിനയിക്കാതെ വഞ്ചിച്ചെന്നും ആരോപിച്ചായിരുന്നു നിർമ ാതാവിെൻറ വാർത്തസമ്മേളനം.ഷെയിനിനെതിരെ നിര്‍മാതാക്കളുടെ സംഘടനയില്‍ പരാതി നല്‍കിയെന്നും ജോബി ജോര്‍ജ് പറഞ്ഞു. ഷെയ്ൻ ആദ്യം 30 ലക്ഷം ചോദിച്ചു, പിന്നീട് 40 ലക്ഷം ചോദിച്ചു. 30 ലക്ഷം ട്രാൻസ്ഫർ ചെയ്തതിന്റെ തെളിവുണ്ട്. 5 കോടി പോയ നിർമാതാവിന്റെ വിഷമത്തിലാണ് വോയിസ് അയച്ചതെന്നും ജോബി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം തിങ്കളാഴ്ച്ച വിഷയം ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്ന് അമ്മ സെക്രട്ടറി ഇടവേള ബാബു ദുബൈയില്‍ പറഞ്ഞു. പുതിയ തലമുറക്ക് പഴയ തലമുറയുടെ അത്ര പക്വതയില്ലെന്നും പരിഹരിക്കാന്‍ ആര്‍ക്കും ക്ഷമയില്ലെന്നും ഇടവേള ബാബു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.