ഷെയ്നി​െൻറ വിലക്ക് നീങ്ങുന്നു; പ്രശ്നങ്ങൾ തീർന്നെന്ന് മോഹൻലാൽ

കൊച്ചി: നടൻ ഷെയ്​ൻ നിഗത്തിന് നിർമാതാക്കൾ ഏർപ്പെടുത്തിയ വിലക്ക് നീങ്ങാനുള്ള വഴിയൊരുങ്ങുന്നു. വ്യാഴാഴ്ച രാത്ര ി കൊച്ചിയിൽ ചേർന്ന അമ്മ എക്സിക്യൂട്ടിവ് യോഗത്തിൽ ഷെയ്നുമായി പ്രശ്നം ചർച്ച ചെയ്തു. പ്രശ്നങ്ങൾ തീർന്നതായി അമ്മ പ്രസിഡൻറ് മോഹൻലാൽ യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

‘ഉല്ലാസം’ സിനിമയുടെ ഡബിങ് ഉടൻ പൂർത്തിയാക്ക ാൻ നടനോട് ‘അമ്മ’ യോഗത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മുടങ്ങിയ ‘വെയിൽ’, ‘കുർബാനി’ ചിത്രങ്ങൾ പൂർത്തിയാക്കാനും തീരുമാനമായി. ഇക്കാര്യങ്ങളെല്ലാം അമ്മ ഭാരവാഹികൾതന്നെ നിർമാതാക്കളെ അറിയിക്കും. ‘ഉല്ലാസം’ ഡബ് ചെയ്ത് നല്‍കാതെ ഒരുവിധത്തി​െല ഒത്തുതീര്‍പ്പ് ചര്‍ച്ചക്കും തയാറല്ലെന്നാണ് നിര്‍മാതാക്കളുടെ സംഘടനയുടെ നിലപാട്.

‘വെയില്‍’, ‘കുര്‍ബാനി’ സിനിമകള്‍ നിര്‍മാതാക്കള്‍ ഉപേക്ഷിക്കാനുണ്ടായ സാഹചര്യം, ‘ഉല്ലാസം’ സിനിമ ഡബ് ചെയ്ത് കൊടുക്കാത്തതി​​െൻറ കാരണങ്ങള്‍ തുടങ്ങിയവ ഷെയ്​നില്‍നിന്ന് ഭാരവാഹികൾ ചോദിച്ചറിഞ്ഞു.

നിർമാതാവ് ജോബി ജോർജിൽനിന്ന്​ തനിക്ക് വധഭീഷണിയുണ്ടെന്ന്​ വ്യക്തമാക്കി ഷെയ്​ൻ നിഗം ഒക്ടോബർ 15ന് ഇൻസ്​റ്റഗ്രാമിലൂടെ രംഗത്തെത്തിയത് സിനിമരംഗത്ത് അവസാനിക്കാത്ത വിവാദങ്ങൾക്കും ചർച്ചകൾക്കുമാണ് വഴിമരുന്നിട്ടത്. ജോബി നിർമിക്കുന്ന വെയിൽ എന്ന ചിത്രത്തിലും കുർബാനി എന്ന മറ്റൊരു ചിത്രത്തിലും ഒരുമിച്ച്​ അഭിനയിക്കവേ ‘വെയിലി’ലെ കഥാപാത്രത്തിനെ ബാധിക്കുംവിധം മുടി ചെറുതായി വെട്ടിയത് നിർമാതാവിനെ പ്രകോപിപ്പി​െച്ചന്നാണ് ഷെയ്ൻ ചൂണ്ടിക്കാട്ടിയത്.

വെളിപ്പെടുത്തൽ പിന്നീട് ഷെയ്നിനും നിർമാതാക്കൾക്കും ഇടയിലെ പ്രശ്നമായി വളരുകയും അമ്മയുൾ​െപ്പടെ സംഘടനകൾ ഇടപെടുകയുമായിരുന്നു. ഇതിനിടെ, ഷൂട്ടിങ് സെറ്റുകളിലെ മയക്കുമരുന്ന്​ ഉപയോഗംപോലുള്ള വിവാദ പ്രസ്താവനകളിലേക്കും തർക്കം നീണ്ടു. ഇതും യോഗത്തിൽ ചർച്ചയായിട്ടുണ്ടെന്നാണ് സൂചന.

Tags:    
News Summary - shane's ban may be lifted -movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.