തരൂർ നിങ്ങൾ അഭിമാനമാണ്​; ആരോഗ്യമന്ത്രിയെ അഭിനന്ദിച്ചതിന് കൈയടി

കോഴിക്കോട്​: കോവിഡ്​ പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട്​ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറെ പുകഴ്​ത്തിയ തിരുവനന്തപുരം എം.പിയും കോൺഗ്രസ്​ നേതാവുമായ ശശി തരൂരാണ്​ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയം. രാഷ്​ട്രീയം നോക്കാതെയുള്ള അദ്ദേഹത്തി​​െൻറ വാക്കുകള്‍ക്ക് കൈയടിക്കുകയാണ് സോഷ്യല്‍മീഡിയ. പ്രമുഖ ബ്രിട്ടീഷ്​ മാധ്യമമായ ‘ദ ഗാർഡി’യനിൽ കെ.കെ. ശൈലജയെ കുറിച്ച്​ വന്ന ലേഖനം തരൂർ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു​.

ആരോഗ്യമന്ത്രി കോവിഡ് കാലത്ത് സര്‍വ്വവ്യാപിയായിരുന്നു. ഏറ്റവും ഫലപ്രദമായ പ്രവര്‍ത്തനമാണ്​ നടത്തിയതെന്നും ഇൗ അംഗീകാരങ്ങള്‍ അര്‍ഹിക്കുന്നുവെന്നുമായിരുന്നു ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചത്​. തരൂരി​​െൻറ പ്രവൃത്തിയെ അഭിനന്ദിച്ച്​​ സിനിമാ പ്രവർത്തകരും രംഗത്തെത്തിയിരിക്കുകയാണ്​. സംവിധായകൻ മിഥുൻ മാനുവൽ തോമസ്​, നടി മാല പാർവതി എന്നിവരാണ് ഇതുമായി ബന്ധപ്പെട്ട്​ പ്രതികരിച്ചത്​.

'വെറും രാഷ്​ട്രീയക്കാരനും സ്റ്റേറ്റ്സ്മാനും തമ്മിലുള്ള വ്യത്യാസം.. !! ഈ കൊറോണക്കാലത്ത് ഷൈലജ ടീച്ചറോളം തന്നെ ഇഷ്ടം തോന്നിയ ഒരാൾ.. !! ശ്രീ ശശി തരൂർ.. !!'; ഇങ്ങനെയായിരുന്നു മിഥുൻ തരൂരി​​െൻറ ട്വീറ്റി​​െൻറ സ്ക്രീന്‍ ഷോട്ട് ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ട്​ പ്രതികരിച്ചത്​. തരൂരിനെ പോലെ ബുദ്ധിയും, കരുണയും, മനുഷ്യത്വവുമുള്ളവർ, കോൺഗ്രസി​​െൻറ നേതൃത്വം ഏറ്റെടുത്തെങ്കിൽ എന്ന് ആഗ്രഹിച്ച് പോകുന്നുവെന്നാണ്​ മാല പാർവതി അഭിപ്രായപ്പെട്ടത്​.

Full View

മാല പാർവതിയുടെ ഫേസ്​ബുക്ക്​ പോസ്റ്റ്​

തിരുവനന്തപുരം എം.പി യായ ശശി തരൂർ..! അഭിമാനമാണ് താങ്കൾ! രാഷ്ട്രീയം മാത്രം കളിക്കുന്ന പലരിൽ നിന്ന് താങ്കൾ വേറിട്ട് നിൽക്കുന്നു. കൊറോണയെ തോല്പിച്ചില്ലെങ്കിൽ, അത് മനുഷ്യ​​െൻറ നാശമാണെന്ന കരുതൽ, താങ്കളുടെ ഓരോ പ്രവർത്തിയിലുമുണ്ട്. പിണറായി സർക്കാരി​​െൻറ പരാജയമെന്ന് വിളിച്ച് പറയാൻ, കൊറോണയെങ്കിൽ കൊറോണ, അത് പടരട്ടെ.. എന്ന പോലെ പെരുമാറുന്ന, മനുഷ്യരെ പോലെയല്ല. രാഷ്ട്രീയ പകപോക്കലല്ല വേണ്ടത്, എന്ന തിരിച്ചറിവോടെ, നല്ലതിനെ നല്ലതെന്ന് പറഞ്ഞ്.. തെറ്റിനെ തെറ്റ് എന്നും ചൂണ്ടി കാട്ടി താങ്കൾ ചെയ്യുന്ന പ്രവർത്തനം മാതൃകാപരമാണ്. കോൺഗ്രസ് നേതൃത്വത്തിൽ താങ്കളെ പോലുള്ളവർ ഉണ്ടാകണം എന്നാഗ്രഹിച്ചു പോകുന്നു. ഇന്ത്യയ്ക്കത് അത്യാവശ്യമാണ്.

ഹിന്ദു രാഷ്ട്രമാക്കാനായി വന്നവരാണ് ഇന്ന് കേന്ദ്രത്തിലുള്ളത്. കാര്യങ്ങൾ കറക്ട് ആയി നടത്തി കൊണ്ടു പോവുകയുമായിരുന്നു. അപ്പോഴാണ് കോവിഡ് വന്നത്.ഭരിക്കണം, പട്ടിണി മാറ്റണം, രാജ്യം വീഴാതെ നോക്കണം എന്ന പല കാര്യങ്ങളുണ്ടെന്ന്, കേന്ദ്ര സർക്കാർ ഞെട്ടലോടെ, ഇപ്പോൾ മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്.പക്ഷേ എന്ത് ചെയ്യണമെന്നറിയില്ല. രണ്ട് മാസം രാജ്യത്തെ അടച്ചിട്ടാൽ, കൊറോണ കാലം കഴിയുമെന്നാണെന്ന് തോനുന്നു അവർ കരുതിയത്. എല്ലാം ശരിയാകുമെന്നും,വീണ്ടും എല്ലാം പഴയ പോലെ എല്ലാം ഓടിക്കോളുമെന്നാണ് വിചാരിച്ചിരുന്നത്. പക്ഷേ...! പെട്ട് പോയ മട്ടാണ്. ആർക്കും ഒരു പിടിയില്ല. മോട്ടിവേഷണൽ ജ്യൂസ് ഹിന്ദിയിൽ ഇടയ്ക്കിടയ്ക്ക് കൊടുക്കുന്നുണ്ട്. പക്ഷേ മനുഷ്യർക്ക് വിശപ്പ് മാറുന്നില്ല. രാജ്യം മുഴുവൻ ആശങ്കയിലാകുന്നു. മുസ്ലീങ്ങളാണ്, പാക്കിസ്ഥാനാണ് എന്നൊക്കെ പറയാമെന്ന് മാത്രം. വിശപ്പ് കടുക്കുമ്പോൾ അവരത് മറന്ന് വീണ്ടും..ഭുക്ക് ഭുക്ക് എന്ന് പറയുമെന്ന തിരിച്ചറിവ് വന്ന് തുടങ്ങിയിട്ടുണ്ട്. സംസ്കൃത പേരുകൾ ഉപയോഗിച്ചുള്ള പദ്ധതികളുണ്ട്. എന്താണത് എന്ന് പല ബുദ്ധിയുള്ളവരോടും ചോദിച്ചു. വ്യക്തമായ ഒരു ഉത്തരം കിട്ടിയില്ല. നമ്മുടെ കൈയ്യിലെ സ്വർണ്ണം അങ്ങോട്ട് കൊടുക്കണമെന്ന് ഒരാൾ പറഞ്ഞു!

നല്ല നേതാക്കൾ വേണം, ഭരണം വേണം, നേതൃത്വം വേണം. കോൺഗ്രസ് ശക്തിപ്പെടേണ്ടത് ആവശ്യമാണ്. ശശി തരൂരിനെ പോലെ ബുദ്ധിയും, കരുണയും, മനുഷ്യത്വവുമുള്ളവർ, കോൺഗ്രസി​​െൻറ നേതൃത്വം ഏറ്റെടുത്തെങ്കിൽ എന്ന് ആഗ്രഹിച്ച് പോകുന്നു.

Tags:    
News Summary - shashi tharoor tweets about kk shailaja-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.